കൽക്കരി അഴിമതി: മുൻസെക്രട്ടറി ഗുപ്തക്കും ഉദ്യോഗസ്ഥർക്കും രണ്ട് വർഷം തടവ് ശിക്ഷ
text_fieldsന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ മുൻസെക്രട്ടറി ഗുപ്തക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ. കേസിൽ എച്ച്.സി ഗുപ്തയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഗുപ്തയോടൊപ്പം ഇവരെയും രണ്ട് വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. ശിക്ഷക്ക് പുറമെ ഇവർ മൂന്ന് പേരും ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്വകാര്യ കമ്പനിയായ കമൽ സ്പോഞ്ച് സ്റ്റീൽ പവർ ലിമിറ്റഡിന് പിഴയായി ഒരു കോടി രൂപയാണ് കോടതി ചുമത്തിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ പവൻ കുമാർ അലുവാലിയ മൂന്ന് വർഷം തടവ് ശിക്ഷ അനുഭവിക്കണം. ഇതിന് പുറമെ അലുവായി 30 ലക്ഷം രൂപ പിഴ നൽകമമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
മുൻ സെക്രട്ടി ഗുപ്തയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും മധ്യപ്രദേശിലെ തെസ്ഗോര ബി രുദ്രാപുരി ക്ൽകക്രി ബ്ളോക്ക് സ്വകാര്യ കമ്പനിക്ക് അനുവദിച്ച് കേസിലും കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.