Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 11:34 AM IST Updated On
date_range 26 Oct 2020 11:34 AM ISTകൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രിക്ക് മൂന്നുവർഷം തടവുശിക്ഷ
text_fieldsbookmark_border
ന്യൂഡൽഹി: 1999ലെ കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായ്ക്ക് മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ഇദ്ദേഹത്തെ കൂടാതെ കേസിൽ ഉൾപ്പെട്ട രണ്ടുപേർക്കും ഡൽഹി പ്രത്യേക കോടതി മൂന്നുവർഷത്തെ തടവുശിക്ഷ വിധിച്ചു.
ജാർഖണ്ഡിൽ കലക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിലാണ് ശിക്ഷ വിധിച്ചത്.
വാജ്പേയി മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്. കൽക്കരി കുംഭകോണ കേസിൽ ദിലീപ് റായ് കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ക്രിമിനൽ ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപ് റായ്ക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story