കൽക്കരി അഴിമതി: മുൻ സെക്രട്ടറിക്ക് പരമാവധി ശിക്ഷ നൽകണം –സി.ബി.െഎ
text_fieldsന്യൂഡൽഹി: കൽക്കരി ഖനി കുംഭകോണത്തിൽ മുൻ വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്തക്ക് പരമാവധി ശിക്ഷയായ ഏഴു വർഷം തടവ് നൽകണമെന്ന് സി.ബി.െഎ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ഭരത് പരാശർ ജൂലൈ 22ന് വിധി പറയും. ഗുപ്ത 2005 ഡിസംബർ 31 മുതൽ 2008 നവംബർ വരെ കൽക്കരി വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് അഴിമതി നടന്നത്.
കമൽ സ്പോഞ്ച് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് അനധികൃതമായി മധ്യപ്രദേശിലെ തെസ്ഗൊര-ബി രുദ്രാപുരി കൽക്കരി േബ്ലാക്ക് അനുവദിച്ചതിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അന്ന് ജോയൻറ് സെക്രട്ടറിയായിരുന്ന കെ.എസ്. ക്രോഫ്, ഡയറക്ടറായിരുന്ന കെ.സി. സമരിയ, എം.ഡി പവൻകുമാർ അഹ്ലുവാലിയ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ചാർേട്ടഡ് അക്കൗണ്ടൻറ് അമിത് ഗോയലിനെ വെറുതെവിട്ടു.
കൽക്കരി േബ്ലാക്ക് അനുവദിക്കപ്പെട്ട സ്ഥാപനത്തെ സർക്കാർ നിർദേശിച്ചതല്ലെന്നും സ്ഥാപനത്തിന് വ്യവസ്ഥപ്രകാരമുള്ള ശേഷി ഉണ്ടായിരുന്നില്ലെന്നും സി.ബി.െഎ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ മറ്റു കുറ്റങ്ങളെക്കാൾ ഗൗരവമായി കാണണമെന്നും പ്രതികളോട് ഒരുതരത്തിലുള്ള ദയയും കാട്ടരുതെന്നും സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ശർമ വാദിച്ചു.
അതേസമയം, മുമ്പ് കുറ്റകൃത്യങ്ങളിൽപെട്ടിട്ടില്ലാത്തതും പ്രായവും പരിഗണിച്ച് പരമാവധി ഇളവ് നൽകണമെന്ന് പ്രതികൾ അപേക്ഷിച്ചു. കേസിൽ 2012ലാണ് സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, 2014 മാർച്ച് 27ന് കേസ് േക്ലാസ് ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് നൽകിയെങ്കിലും േകാടതി നിരസിച്ചു. ഗുപ്ത മറ്റ് 10 ഖനി അഴിമതി കേസുകളിൽ കൂടി പ്രതിയാണ്. ഇൗ േകസുകളെല്ലാം ഒരുമിച്ച് പരിഗണിക്കണമെന്ന ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. മുൻ യു.പി.എ സർക്കാറിെൻറ ശോഭ കെടുത്തിയ കേസാണിത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിന് ഇതിെൻറ പേരിൽ ഏറെ പഴികേൾക്കേണ്ടിയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.