കൽക്കരി അഴിമതി: മുൻ സെക്രട്ടറി കുറ്റക്കാരെനന്ന് കോടതി
text_fields
ന്യൂഡൽഹി: കൽക്കരി അഴിമതി കേസിൽ കൽക്കരി മന്ത്രാലയ മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത കുറ്റക്കാരനെന്ന് പ്രത്യേക സി.ബി.െഎ കോടതി. മുൻ ജോയൻറ് സെക്രട്ടറി കെ.എസ്. ക്രോഫ, ഖനി അനുവദിക്കുന്നതിെൻറ ചുമതല വഹിച്ച മുൻ ഡയറക്ടർ കെ.സി. സമരിയ, അനധികൃതമായി കൽക്കരിപ്പാടം ലഭിച്ച കമ്പനിയായ കെ.എസ്.എസ്.പി.എൽ എം.ഡി പവൻ കുമാർ അതുൽവാലിയ എന്നിവരും കുറ്റക്കാരെന്ന് പ്രത്യേക സി.ബി.െഎ ജഡ്ജി ഭരത് പരാഷർ വിധിച്ചു. ശിക്ഷ 22ന് വിധിക്കും.
2008ൽ വിരമിക്കുന്നതു വരെ യു.പി.എ സർക്കാറിനു കീഴിൽ രണ്ടു വർഷം കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. എേട്ടാളം കേസുകളിൽ പ്രതിയായിരുന്നു. എല്ലാ കേസുകളിലും ഒരുമിച്ച് വാദം കേൾക്കണമെന്ന് ഗുപ്ത ആവശ്യപ്പെെട്ടങ്കിലും ഒാരോന്നും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി. മധ്യപ്രദേശിലെ തെസ്ഗോര- ബി രുദ്രാപുരി കൽക്കരിപ്പാടം കമാൽസ്പോഞ്ച് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന കേസിലാണ് ഇപ്പോഴത്തെ നടപടി. ക്രമിനൽ ഗൂഢാലോചന, പെരുമാറ്റദൂഷ്യം എന്നീ വകുപ്പുകൾ പ്രകാരമാണ് ഗുപ്ത, ക്രോഫ, സമരിയ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൽക്കരി ഖനിക്കായി കെ.എസ്.എസ്.പി.എൽ സമർപ്പിച്ച അപേക്ഷ മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും അപൂർണവുമായിരുെന്നന്നും സംസ്ഥാന സർക്കാർ ഇൗ കമ്പനിക്കുവേണ്ടി ശിപാർശ ചെയ്തിരുന്നില്ലെന്നും സി.ബി.െഎ വാദിച്ചു.
ജാമ്യമിലാതെ ജയിലിനുള്ളിൽ കിടന്ന് താൻ വിചാരണ നേരിട്ടുകൊള്ളാമെന്ന് കഴിഞ്ഞവർഷം ഗുപ്ത വാദത്തിനിടെ കോടതിയോട് പറഞ്ഞിരുന്നു. 1990കളിലും 2000ത്തിലും കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ വൻ അഴിമതിയും ക്രമക്കേടുകളും ഉണ്ടായെന്ന ആരോപണങ്ങളെ തുടർന്നാണ് അന്വേഷണവും വിചാരണയും തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.