പശ്ചിമ ബംഗാളിൽ വർഗീയ ധ്രുവീകരണം തടയാൻ മതനേതാക്കളുടെ കൂട്ടായ്മ
text_fieldsന്യൂഡൽഹി: വർഗീയ ധ്രുവീകരണത്തിന് തീവ്ര ശ്രമങ്ങൾ നടക്കുന്ന പശ്ചിമ ബംഗാളിൽ വിവിധ മതനേതാക്കൾ ഒത്തുചേർന്ന് കൊൽക്കത്തയിൽ 'ധാർമിക് ജൻ േമാർച്ച'യുടെ പശ്ചിമ ബംഗാൾ ചാപ്റ്ററുണ്ടാക്കി. വിവിധ മതസമുദായങ്ങൾക്കിടയിൽ പടരുന്ന വിദ്വേഷം ചെറുക്കാനും സൗഹാർദം വളർത്താനും ലക്ഷ്യമിട്ടാണ് പുതിയ ചുവടുവെപ്പ്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾ പെങ്കടുത്തു.
വിവിധ വിശ്വാസങ്ങളുള്ള ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തി സാമുദായിക സൗഹാർദത്തിെൻറ അന്തരീക്ഷമുണ്ടാക്കുകയാണ് മോർച്ചയുടെ ലക്ഷ്യമെന്ന് അതിന് മുൻകൈയെടുത്ത ജമാഅത്തെ ഇസ്ലാമി ഹിന്ദിെൻറ ഉപാധ്യക്ഷൻ മുഹമ്മദ് സലീം പറഞ്ഞു. ഭാഷകളും സംസ്കാരങ്ങളും വ്യത്യസ്തമായ ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ ഇൗ വൈവിധ്യം തകർക്കാൻ ചില തീവ്രവാദ ഘടകങ്ങൾ പരിശ്രമിക്കുകയാണെന്നും അത് അവസാനിപ്പിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും സലീം ആവശ്യപ്പെട്ടു.
മതത്തിെൻറ പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതിലും സാമൂഹികവും ജാതീയവുമായ വിവേചനം വളർന്നു വരുന്നതിലും വിവിധ മതനേതാക്കൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. രാമകൃഷ്ണ മിഷനിലെ സ്വാമി ഉത്തമാനന്ദ മഹാരാജിനെ മോർച്ചയുടെ കൺവീനറായി തെരഞ്ഞെടുത്തു.
ആദിവാസി ബുദ്ധിജീവി മഞ്ച് പ്രസിഡൻറ് പ്രേം ചന്ദ് മുർമു, 'ഹിന്ദു' ദിനപത്രത്തിെൻറ കൊൽക്കത്ത ബ്യൂറോ ചീഫ് സുവോചിത് ബാഗ്ചി, ആക്ടിവിസ്റ്റ് അശോക് വർമ, ഹിന്ദി മുക്തി മോർച്ച സെക്രട്ടറി ചോട്ടൻ ദാസ്, ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാൻ, പി.ആർ ഡയറക്ടർ മുജ്തബാ ഫാറൂഖ്, പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡൻറ് മൗലാന അബ്ദുറഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.