തീരപരിപാലന മേഖല വിജ്ഞാപനം; മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന്
text_fieldsന്യൂഡൽഹി: നിർമാണ, വികസന പ്രവർത്തനങ്ങൾക്ക് ഉദാരമായ ഇളവുക ളടക്കം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച തീരപരിപാലന മേ ഖല വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സംയുക്ത മത്സ്യത്തൊഴിലാളി സംഘടനയായ ദേശീയ മത്സ്യത്തൊഴിലാളി ഫോറത്തിെൻറ നേതൃത്വത്തിലായിരിക്കും സമരം.
നേരേത്ത വിജ്ഞാപനം സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ നിരവധി ബോധവത്കരണങ്ങളും സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ രാജ്യത്ത് പതിനായിരക്കണക്കിന് മത്സ്യെത്താഴിലാളി കുടുംബങ്ങളെയാണ് ബാധിക്കുക, ചെറുകിട മത്സ്യത്തൊഴിലാളികളെ ഇല്ലാതാക്കി രാജ്യത്തെ കടൽത്തീരം കോർപേററ്റുകൾക്ക് വിൽക്കാനാണ് സർക്കാറിന് താൽപര്യെമന്നും ദേശീയ മത്സ്യത്തൊഴിലാളി േഫാറം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.