വ്യാപാരികളുടെ ആഹ്വാനം: തമിഴ്നാട്ടില്‍ കോള വില്‍പന കുറഞ്ഞു
text_fieldsകോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വ്യാപാരി സംഘടനകളുടെ ആഹ്വാനത്തെതുടര്‍ന്ന് പെപ്സി - കൊക്കക്കോള ശീതളപാനീയ വില്‍പന കുത്തനെ കുറഞ്ഞു. മാര്‍ച്ച് ഒന്ന് മുതല്‍ കോള ഉല്‍പന്നങ്ങള്‍ വില്‍ക്കില്ളെന്നാണ് തമിഴ്നാട് വ്യാപാരിസംഘം പ്രസിഡന്‍റ് ടി. വെള്ളയ്യനും വണികര്‍ സംഘം സംയുക്ത സമിതി പ്രസിഡന്‍റ് എ.എം. വിക്രമരാജയും അറിയിച്ചിരുന്നത്.
15 ലക്ഷത്തോളം വ്യാപാരകേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തിയതായാണ് ഇവര്‍ പറയുന്നത്. 70 ശതമാനം കടകളിലും കോള ഉല്‍പന്നങ്ങളുടെ പുതിയ സ്റ്റോക്കെടുത്തിട്ടില്ല. പഴയ സ്റ്റോക്ക് ഏറ്റെടുക്കാന്‍ കോള -പെപ്സി ഡീലര്‍മാര്‍ തയാറായിട്ടില്ല. അതിനിടെ ബോവോന്‍േറാ തുടങ്ങിയ ആഭ്യന്തര ശീതളപാനീയങ്ങളുടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. ഇളനീരിന്‍െറ ഉപയോഗവും കൂടി.
ചില സ്വകാര്യകമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളപാനീയ വില്‍പന നിരോധിച്ചിട്ടുണ്ട്. വില്‍പന കുറഞ്ഞതോടെ പെപ്സി- കോള ബോട്ട്ലിങ് പ്ളാന്‍റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. തമിഴ്നാട്ടില്‍ മാത്രം ആയിരംകോടിയുടെ വാര്‍ഷിക വരുമാനമാണ് കോളക്കമ്പനികള്‍ക്കുണ്ടായിരുന്നത്. ഉല്‍പാദന -വിതരണ രംഗങ്ങളില്‍ രണ്ടായിരത്തിലധികം പേര്‍ നേരിട്ടും പതിനയ്യായിരത്തിലധികം പേര്‍ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.