ഒരു ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ആഗോള െഎ.ടി ഭീമൻ കോഗ്നിസൻറ്, പ്രതീക്ഷിക്കുന്നത് 45000 ഇന്ത്യക്കാരേയും
text_fieldsഅമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന െഎ.ടി ഭീമൻ കോഗ്സിസൻറ് ഇൗ വർഷം ഒരുലക്ഷം തൊഴിലാളികളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം 30,000 പുതിയ ബിരുദധാരികളെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യാനാണ് നീക്കംനടക്കുന്നത്. 2022 ഓടെ 45,000 പേരെകൂടി ഉൾപ്പെടുത്തും. ഇതിൽ 45000 ഇന്ത്യൻ തൊഴിലാളികളെയാണ് കോഗ്നിസൻറ് പ്രതീക്ഷിക്കുന്നത്. കോഗ്നിസൻറ് സിഇഒ ബ്രയാൻ ഹംഫ്രീസ് ആണ് പി.ടി.െഎയോട് വിവരങ്ങൾ പങ്കുവച്ചത്.
ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിെൻറ പശ്ചാത്തലത്തില്‍ ജോലി ക്രമീകരണം, സ്ഥാനക്കയറ്റം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായി ബ്രയാന്‍ ഹംഫ്രീസ് പറഞ്ഞു. ഇന്ത്യയിലെ ജൂനിയര്‍, മിഡ് ലെവല്‍ തസ്തികകളിലാണ് കൊഴിഞ്ഞുപോക്ക് പ്രധാനമായും ഉള്ളതെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും അവർ പറയുന്നു.
2021 ല്‍ ഏകദേശം 100,000 പേരെ നിയമിക്കാനും 100,000ത്തോളം പേരെ പരിശീലിപ്പിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4 ബില്യൺ ഡോളറിറായിരുന്നു കമ്പനിയുടെ വരുമാനം. ഇൗ വർഷം അത് 14.6 ശതമാനം വർധിച്ച് 4.6 ബില്യൺ ഡോളറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.