കോയമ്പത്തൂർ കാർ സ്ഫോടനം: ജമാഅത്ത് സംഘം ഈശ്വരൻകോവിൽ സന്ദർശിച്ചു
text_fieldsകോയമ്പത്തൂർ: നഗരത്തിലുണ്ടായ കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം ലഘൂകരിക്കുകയും മത സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജമാഅത്ത് സംഘടന പ്രതിനിധിസംഘം കോൈട്ടമേട് ഈശ്വരൻ കോവിൽ സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെയാണ് വിവിധ സംഘടനകളിലെ 15ഓളം പ്രതിനിധികൾ ക്ഷേത്രം സന്ദർശിച്ചത്. കോയമ്പത്തൂർ ജില്ല ഐക്യ സുന്നത്ത് ജമാഅത്ത് ജനറൽ സെക്രട്ടറി ഇനയാത്തുല്ല നേതൃത്വം നൽകി. ക്ഷേത്രപൂജാരിമാരും ബന്ധെപ്പട്ട അധികൃതരും ചേർന്ന് പ്രതിനിധികളെ ഷാളണിയിച്ച് വരവേറ്റു. തുടർന്ന് ക്ഷേത്രാങ്കണത്തിൽ ചായ സൽക്കാരവും ഹ്രസ്വ ചർച്ചയും നടന്നു. കോയമ്പത്തൂർ നഗരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഏതൊരു നീക്കവും മുഴുവൻ മതവിഭാഗങ്ങളും ഒത്തൊരുമിച്ച് നേരിടുമെന്ന് ഇനായത്തുല്ല മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോ. 23നാണ് ഈശ്വരൻ കോവിലിന് മുന്നിൽവെച്ച് കാർ സ്ഫോടനമുണ്ടായത്. ഇതിൽ ജമേഷ് മുബീൻ(29) കൊല്ലപ്പെട്ടിരുന്നു. സംഭവത്തോടനുബന്ധിച്ച് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് നിലവിൽ എൻ.ഐ.എ(ദേശീയ അന്വേഷണ ഏജൻസി)യാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.