കോയമ്പത്തൂരിൽ വിദ്യാർഥിനി മരിച്ച സംഭവം: ‘പരിശീലകൻ’ റിമാൻഡിൽ
text_fieldsചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ വിദ്യാർഥിനി മരിക്കാനിടയായ കേസിൽ പ്രതിയായ വ്യാജ പരിശീലകനായ തിരുനൽവേലി വള്ളിയൂർ സ്വദേശി അറുമുഖത്തെ (31) ജൂലൈ 27 വരെ അഡീഷനൽ പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടാണ് നരസിപുരം കലൈമകൾ ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിനി എൻ. ലോകേശ്വരി (19) മരിച്ചത്.
കെട്ടിടത്തിെൻറ രണ്ടാംനിലയിൽനിന്ന് താഴേക്ക് ചാടാൻ വൈമനസ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ അറുമുഖം തോളിൽപിടിച്ചു തള്ളിയിടുകയായിരുന്നു. ഒന്നാംനിലയുടെ സൺഷേഡിൽ തട്ടി തലക്ക് പരിക്കേറ്റാണ് മരണം. ഇതിെൻറ വിഡിയോ ചിത്രം വൈറലായി. ശനിയാഴ്ച ഉച്ചക്കാണ് അറുമുഖത്തെ കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച ഹരജി പരിഗണിക്കും. വ്യാജ രേഖകൾ നിർമിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡി.എം.എ) യുടെ പ്രതിനിധിയെന്ന നിലയിലാണ് കോളജുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.
വ്യാജ രേഖകൾ ചമച്ച അറുമുഖത്തിെൻറ സുഹൃത്തുക്കളായ ഇൗറോഡ് ദാമോദരൻ, അശോക് എന്നിവരും സഹായികളായ ഗോപാലകൃഷ്ണൻ, സതീഷ്, സുനിത എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.
2011 മുതൽ വിവിധ കോളജുകളിലായി 1,047 പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതായും ഇതിൽ അഞ്ചുലക്ഷത്തോളം വിദ്യാർഥികൾ പെങ്കടുത്തതായുമാണ് അറുമുഖം അവകാശപ്പെടുന്നത്. സർക്കാർ ജോലി ലഭിക്കുന്നതിന് പരിശീലന സർട്ടിഫിക്കറ്റ് ഉതകുമെന്നും അറുമുഖം പറഞ്ഞിരുന്നു. അതിനിടെ ഭാരതിയാർ സർവകലാശാല കോയമ്പത്തൂർ കലൈമകൾ ആർട്സ് ആൻഡ് സയൻസ് കോളജിന് നോട്ടീസയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.