കോയമ്പത്തൂരിൽ വാഹനാപകടം: ആറു മരണം
text_fieldsചെന്നൈ: ബസ് കാത്തിരിപ്പു കേന്ദ്രത്തിേലക്ക് കാർ പാഞ്ഞുകയറി ആറുപേർ മരിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ കോയമ്പത്തൂർ സുന്ദരാപുരം അയ്യർ ആശുപത്രിക്ക് സമീപമാണ് സംഭവം. അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ബസ് കാത്തുനിന്നവരെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്തിയിട്ട ഒാേട്ടായിലും വൈദ്യുതി പോസ്റ്റിലുമിടിച്ചു. ഒരു പൂക്കട കൂടി തകർത്താണ് നിന്നത്. ആറുപേരും സംഭവസ്ഥലത്ത് മരിച്ചു. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ ഹംസവേണി(35), സുഭാഷിണി(20), ശ്രീരംഗദാസ്(65), സോമു(55), സുരേഷ്(43), കുപ്പമ്മാൾ(60) എന്നിവരാണ് മരിച്ചത്.
സുഭാഷിണി ബി.എസ്സി വിദ്യാർഥിനിയാണ്. പൂക്കടക്കാരിയാണ് ഹംസവേണി. നഗരത്തിലെ പ്രമുഖ സ്വകാര്യ കോളജ് ഉടമയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഒാടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ കൂനൂർ ജഗദീശനെ(35) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പരിക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗദീശെൻറ പേരിൽ പോത്തന്നൂർ പൊലീസ് കേസെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.