Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വിഗ്ഗി ജീവനക്കാരനെ...

സ്വിഗ്ഗി ജീവനക്കാരനെ മർദിച്ച ട്രാഫിക്​ പൊലീസുകാരൻ അറസ്റ്റിൽ, വിഡിയോ വൈറൽ

text_fields
bookmark_border
സ്വിഗ്ഗി ജീവനക്കാരനെ മർദിച്ച ട്രാഫിക്​ പൊലീസുകാരൻ അറസ്റ്റിൽ, വിഡിയോ വൈറൽ
cancel
camera_alt

സ്വിഗ്ഗി ഏജന്‍റിനെ മർദ്ദിക്കുന്ന പൊലീസുകാരൻ

കോയമ്പത്തൂർ: സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ മർദിച്ച ട്രാഫിക്​ പൊലീസുകാരൻ അറസ്റ്റിൽ. കോയമ്പത്തൂർ പീളമേട്​ പൊലീസ്​ സ്​റ്റേഷൻ സിഗ്​നൽ ജങ്​ഷനിൽ ട്രാഫിക്​ ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗാനല്ലൂർ പൊലീസ്​ സ്​റ്റേഷനിലെ സതീഷ്​ ആണ്​ അറസ്റ്റിലായത്​. ഭക്ഷ്യ ഡെലിവറി ഏജന്‍റായ കോയമ്പത്തൂർ നീലാമ്പൂർ സ്വദേശി മോഹനസുന്ദരം( 32) ആണ്​ മർദനത്തിനിരയായത്​.

കഴിഞ്ഞ ദിവസം പീളമേട്​ ജങ്​ഷനിൽ റോഡിലുടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്കൂൾ ബസിടിച്ച്​ വീഴ്​ത്തി​ നിർത്താതെ പോയി. ഇതുകണ്ട മോഹനസുന്ദരം ബസ്​ തടഞ്ഞുനിർത്തി ​​ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത്​ എത്തിയ പൊലീസുകാരൻ​ ബസ്​ വിട്ടയക്കുകയും മോഹനസുന്ദരത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പൊലീസുണ്ടെന്നും ബസ്​ തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ തനിക്കെന്താണ്​ അധികാരമെന്നും ചോദിച്ചായിരുന്നു​ മർദനം. ഇത് വഴിയാത്രക്കാരിൽ ചിലർ മൊബൈൽഫോണിൽ പകർത്തി. വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലായി.

അതിനിടെ മോഹനസുന്ദരം സിറ്റി പൊലീസ്​ കമീഷണർ ഓഫിസിൽ പരാതി നൽകി. സംഭവമറിഞ്ഞയുടൻ സതീഷിനെ പൊലീസ്​ കൺട്രോൾ മുറിയിലേക്ക്​ സ്ഥലംമാറ്റുകയും തുടർന്ന്​ അറസ്റ്റ്​ ചെയ്ത്​ ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു. ഇതേ റൂട്ടിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥൻ കടന്നുപോകാനിരിക്കെ മോഹനസുന്ദരം സ്കൂൾ ബസ്​ തടഞ്ഞ്​ ഗതഗാതക്കുരുക്ക്​ സൃഷ്ടിച്ചതാണ്​ പ്രകോപനത്തിന്​ കാരണമായതെന്ന്​ പൊലീസ്​ കോൺസ്റ്റബിൾ സതീഷ്​ മൊഴി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedCoimbatore traffic constableslapping Swiggy delivery agent
News Summary - Coimbatore traffic constable in slapping Swiggy delivery agent arrested
Next Story