ടിക്കറ്റ് റീസെയിൽ വിവാദങ്ങൾക്കിടെ വിരമിക്കൽ പ്രഖ്യാപിച്ച് കോൾഡ്പ്ലേ
text_fieldsകരിഞ്ചന്തയിൽ ടിക്കറ്റുകൾ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാന്റ് കോള്‍ഡ്‌പ്ലേ.മുഖ്യഗായകൻ ക്രിസ് മാർട്ടിൻ തന്നെയാണ് വിരമിക്കാനുള്ള ബാൻഡിന്റെ തീരുമാനം അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ .
‘നിങ്ങളാരും വിഷമിക്കേണ്ട, പന്ത്രണ്ടാമത്തെ സ്റ്റുഡിയോ ആൽബം റിലീസിന് ശേഷം മാത്രമേ മാർട്ടിനും സംഘവും പിൻവാങ്ങൂ, കോള്‍ഡ്‌പ്ലേയുടെ പത്താമത്തെ ആൽബം ഒക്ടോബർ നാലാം തിയതി പുറത്തിറങ്ങാനിരിക്കെ ഇനിയും സമയം ബാക്കിയുണ്ട്’ ഇങ്ങനെയാണ് വിരമിക്കൽ പ്രഖ്യാപനത്തിനു പിറകെ ബാൻഡിന്റെ പ്രതികരണം.
1997ൽ ലണ്ടനിലാണ് കോൾഡ്പ്ലേ ബാൻഡ് രൂപീകരിച്ചത്. ക്രിസ് മാർട്ടിൻ, ജോണി ബക്‌ലാൻഡ്, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ എന്നിവരടങ്ങുന്നതാണ് ബാൻഡ്. വിരമിക്കുകയാണെങ്കിലും പരസ്പരം സഹകരിച്ചുതന്നെ തന്നെ അംഗങ്ങൾ മുന്നോട്ട് പോകും .അതിനിടെ മറിച്ചു വിൽക്കുന്നതിനായി 1.2 ലക്ഷത്തോളം ടിക്കറ്റുകൾ കോൾഡ്പ്ലേയുടെ കൈൽനിന്നും ബുക്‌മൈഷോ വാങ്ങിയതായാണ് റിപ്പോർട്ട്. നീണ്ട ഏഴുമണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ബുക്ക് മൈ ഷോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ അനില്‍ മഖിജെ അന്വേഷണ വിഭാഗത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
കോൾഡ്പ്ലേയുടെ ലോകപര്യടനമായ മ്യൂസിക് ഓഫ് സ്ഫിയേഴ്‌സിന്റെ ഭാഗമായി 2025 ജനുവരി 18 മുതല്‍ 21 വരെ നവിമുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിൽ ബാന്‍ഡിന്റെ പരിപാടി അരങ്ങേറും.പരിമിതമായ ടിക്കറ്റുകൾക്ക് വേണ്ടി ആരാധകർ നെട്ടോട്ടമോടിയതും ബുക്‌മൈഷോ യിലെ തട്ടിപ്പുകളുമെല്ലാം ആശങ്ക പടർത്തുന്നതിനിടയിലും ജനുവരിയിൽ നടക്കാനിരിക്കുന്ന പരിപാടിക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.