ബംഗളൂരുവിലെ ഇതര സംസ്ഥാനക്കാരുടെ വിവരം ശേഖരിക്കുന്നു
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ കഴിയുന്ന കർണാടകക്ക് പുറത്തുനിന്നുള്ളവരുടെ വിവരം ശേഖരിക്കുന്നു. ഇതരസംസ്ഥാനക്കാരും വിദേശികളുമായവരുടെ വിവരം ശേഖരിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ രൂപവത്കരിക്കുമെന്ന് സിറ്റി െപാലീസ് കമീഷണർ കമല്‍ പന്ത് പറഞ്ഞു.
നഗരത്തില്‍ വാടക വീടുകളിലും സ്വന്തം വീടുകളിലും പിജി സൗകര്യങ്ങളിലുമായി താമസിക്കുന്ന കന്നഡിഗരല്ലാത്തവരുടെ മുഴുവന്‍ വിവരങ്ങളും ഇതില്‍ അപ്ലോഡ് ചെയ്യും.നഗരത്തില്‍ വാടകക്ക് താമസിക്കുന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയാനും നിര്‍ദിഷ്ട ഇലക്ട്രോണിക് ഡാറ്റാബേസ് പൊലീസിനെ സഹായിക്കുമെന്ന് കമീഷണര്‍ പറഞ്ഞു.
വീട്ടുടമസ്ഥര്‍ തങ്ങളുടെ സംസ്ഥാനേതര, വിദേശ താമസക്കാരുടെ വിശദാംശങ്ങള്‍ അതത് അധികാര പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം. ഇവിടെ നിന്ന് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ സോഫ്റ്റ്വെയറില്‍ ചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.