പൂണെയിൽ എഞ്ചിനിയറിങ് വിദ്യാർഥികൾ കൊല്ലെപ്പട്ടനിലയിൽ
text_fieldsപൂണെ: മഹാരാഷ്ട്രയിലെ രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. പുണെക്കു സമീപം ലൊനാവ്‌ലക്ക് സമീപം ഭൂഷി ഡാമിനും െഎ എൻ എസ് നേവൽ ഡ്രൈയിനിങ് സ്റ്റേഷനുമിടയിലാണ് വിദ്യാർഥികളുെട മൃതദേഹം കെണ്ടത്തിയത്.
സിന്‍ഹാഡ് എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് അവസാന വർഷ വിദ്യാർഥിയായ യുവാവിനെയും ഇതേ കോളജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിദ്യാർഥിയായ പെൺകുട്ടിയെയുമാണ് കൊല്ലപ്പെട്ടനിലയിൽ കെണ്ടത്തിയത്. വിവസ്ത്രരാക്കി കൈകൾ ബന്ധിക്കുകയും വായിൽ തുണി തിരുകയും ചെയ്തിരുന്നു. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഞായർ വൈകുന്നേരം 7.30നും തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ടിനും ഇടക്കാണ് കൊലപാതകം നടന്നിരിക്കുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ മോഷണം പോയിട്ടുണ്ട്. മോഷണശ്രമത്തിനിടെയാകാം കൊലപാതകം നടന്നെതന്ന് സംശയിക്കുന്നതായി െപാലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഇരുവരുടെയും ആധാർ കാർഡും ലൈസൻസും കണ്ടെത്തിയിരുന്നു. 200 അടി അകലെ നിന്ന് യുവാവിെൻറ ബൈക്ക് കണ്ടെത്തി.
കൊല്ലപ്പെട്ട യുവാവ് അഹമ്മദ്നഗറിലെ രാഹുരി സ്വദേശിയാണ്. ജുന്നാറിലെ ഒട്ടൂർ സ്വദേശിയായ പെൺകുട്ടി, കോളജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. രാത്രി ഹോസ്റ്റലിൽ തിരിച്ചെത്താതിരുന്നിട്ടും അധികൃതർ പരാതി നൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനൊപ്പം പുറത്തുപോകുകയാണെന്നും വരാൻ താമസിക്കുമെന്നും അറിയിച്ചാണ് പെൺകുട്ടി ഹോസ്റ്റിലിൽ നിന്നിറങ്ങിയതെന്ന് കോളജ് അധികൃതർ അറിയിച്ചു.
കോഴ്സ് പൂർത്തിയായ ഉടനെതന്നെ ജോലിയിൽ പ്രവേശിക്കാനിരിക്കയായിരുന്നു പെൺകുട്ടിയെന്നും കോളജ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.