കൊളീജിയം ശിപാർശ; കേന്ദ്രം വീണ്ടും മടക്കി
text_fieldsന്യൂഡൽഹി: രണ്ട് അഭിഭാഷകരെ അലഹബാദ് ഹൈകോടതി ജഡ്ജിമാരായി നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം സമർപ്പിച്ച ശിപാർശ കേന്ദ്ര സർക്കാർ രണ്ടാമതും മടക്കി. ഇരുവർക്കുമെതിെര പരാതികളുണ്ടെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുഹമ്മദ് മൻസൂർ, ബശാറത്ത് അലി ഖാൻ എന്നീ അഭിഭാഷകർക്കുവേണ്ടിയുള്ള ശിപാർശയാണ് നിരസിച്ചത്. ഇതിൽ മൻസൂർ, അന്തരിച്ച മുൻ സുപ്രീംകോടതി ജഡ്ജി സഗീർ അഹ്മദിെൻറ മകനാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജമ്മു-കശ്മീർ വിഷയത്തിൽ അടക്കം കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾക്കായി രൂപവത്കരിച്ച പ്രവർത്തക സമിതിയുടെ തലപ്പത്ത് നിേയാഗിക്കപ്പെട്ട വ്യക്തിയായിരുന്നു സഗീർ അഹ്മദ്.
ഇരുവരുടെ നാമനിർദേശത്തിനെതിരെ പരാതികൾ ഉണ്ടെന്ന കാരണം പറഞ്ഞാണ് ആദ്യത്തെ ശിപാർശ എൻ.ഡി.എ സർക്കാർ മടക്കിയത്. എന്നാൽ, പരാതികൾ അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് കൊളീജിയം വീണ്ടും അയക്കുകയായിരുന്നു. സമാന കാരണം ചൂണ്ടിക്കാട്ടി അതുമിപ്പോൾ മടക്കിയിരിക്കുകയാണ്. ജസ്റ്റിസ് ജെ. ചെലമേശ്വർ വെള്ളിയാഴ്ച വിരമിച്ചതോടെ അഞ്ച് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ അടങ്ങുന്ന കൊളീജിയം പുനഃസംഘടിപ്പിച്ചേക്കും.
അലഹബാദ് ഹൈകോടതിയിൽ പതിവായി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരാണെന്നിരിക്കെ നടപടി ഇരുവർക്കുമെതിരായ സർക്കാർ പകപോക്കലാണെന്ന ആക്ഷേപമുണ്ട്. ജസ്റ്റിസ് ജെ. ചെലമേശ്വർ വെള്ളിയാഴ്ച വിരമിച്ചതോടെ അഞ്ച് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ അടങ്ങുന്ന കൊളീജിയം പുനഃസംഘടിപ്പിച്ച ശേഷമാകും വിഷയം വീണ്ടും പരിഗണിക്കുക.
അതിനിടെ, ജമ്മു-കശ്മീർ ഹൈകോടതി ജഡ്ജിയായി മുതിർന്ന അഭിഭാഷകൻ നസീർ അഹ്മദ് ബെയ്ഗിനെ നിയമിക്കാനുള്ള നിർദേശവും കേന്ദ്രം മടക്കാൻ തീരുമാനിച്ചിട്ടുണ്ട്. വസീം സാദിഖ് നർഗൽ, സിന്ധു ശർമ, ജില്ല ജഡ്ജി റാശിദ് അലി ദർ എന്നിവർക്കായുള്ള ശിപാർശ നിയമ മന്ത്രാലയം പരിഗണിച്ചുവരുകയാണ്. ബെയ്ഗിെൻറ പേര് മടക്കാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ജ. ജോസഫിെൻറ നിയമനവും തുലാസിൽ
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിെന സുപ്രീംകോടതി ജഡ്ജിയാക്കി ഉയർത്താനുള്ള നടപടി ഇപ്പോഴും തുലാസ്സിൽ. കെ.എം. ജോസഫിനുവേണ്ടി ശക്തമായി നിലകൊണ്ട സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലേമശ്വർ വിരമിച്ചതോടെ ഇൗ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര സർക്കാർ മടക്കിയ സാഹചര്യത്തിൽ േജാസഫിെൻറ പേര് വീണ്ടും ശിപാർശ ചെയ്യാൻ സുപ്രീംകോടതി കൊളീജിയം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, എം.ബി. ലോക്കുർ എന്നിവരടങ്ങിയ കൊളീജിയം മേയ് 11നാണ് കെ.എം. ജോസഫിെൻറ പേര് വീണ്ടും സമർപ്പിക്കാൻ ധാരണയിെലത്തിയത്. എന്നാൽ, ഇതുസംബന്ധിച്ച ശിപാർശ കേന്ദ്രത്തിന് നൽകുന്നതിനുള്ള തീയതി തീരുമാനിക്കാൻ കഴിഞ്ഞില്ല. മേയ് 16ന് കൊളീജിയം ചേർന്നെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു. ജൂൺ 23ന് ജസ്റ്റിസ് ചെലമേശ്വർ വിരമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.