കെ.എം. ജോസഫിെൻറ നിയമനം: കൊളീജിയം യോഗം അവസാനിച്ചു
text_fieldsന്യൂഡൽഹി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന സുപ്രീം കോടതി കൊളീജിയം യോഗം അവസാനിച്ചു. എന്നാൽ കൊളീജിയം യോഗത്തിലെ തീരുമാനം പുറത്ത് വന്നിട്ടില്ല. ജസ്റ്റീസ് കെ.എം. ജോസഫിെൻറ പേര് വീണ്ടും കേന്ദ്രത്തിന് ശിപാർശ ചെയ്യുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശ കഴിഞ്ഞ മാസം കേന്ദ്രം മടക്കിയിരുന്നു. ഇൗ സാഹര്യത്തിൽ കൊളീജിയം നിർണായകമാണ്. ശിപാർശ മടക്കാൻ കേന്ദ്രത്തിന് അധികാരമുെണ്ടന്ന നിലപാടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പ്രകടിപ്പിച്ചത്. ജസ്റ്റീസ് ജോസഫിെൻറ പേര് വീണ്ടും കേന്ദ്രത്തിന് അയക്കണെമന്നാണ് കൊളീജിയം അംഗമായ ജസ്റ്റീസ് ജെ. ചെലമ്വശ്വറിെൻറ ഉറച്ച നിലപാട്.
ഉത്തരാഖണ്ഡിൽ 2016ൽ കേന്ദ്ര ഭരണം ഏർപ്പെടുത്തിയത് ജസ്റ്റീസ് കെ.എം. ജോസഫ് റദ്ദാക്കിയതിനുള്ള ‘ശിക്ഷ’യാണ് കേന്ദ്രം നൽകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
സ്വതന്ത്ര ജുഡീഷ്യറിക്കു മുകളിലുള്ള ഇടപെടലാണ് കേന്ദ്ര നടപടിയെന്നാണ് നിയമവൃത്തങ്ങളുടെ ആരോപണം. അഞ്ച് മുതിർന്ന ജഡ്ജിമാരടങ്ങുന്ന കോളീജിയമാണ് ജുഡീഷ്യൽ നിയമനങ്ങളിൽ അവസാന വാക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.