കെ.എം. ജോസഫിെൻറ നിയമനം: ഇന്ന് കൊളീജിയം ചേരും
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിെൻറ സുപ്രീം കോടതി ജഡ്ജി നിയമനം ചർച്ച ചെയ്യാൻ ഇന്ന് കൊളീജിയം വീണ്ടും ചേരും. മുതിർന്ന അഞ്ചംഗ ജഡ്ജിമാരടങ്ങുന്നതാണ് കൊളീജിയം. നേരത്തെ കൊളീജിയം നൽകിയ കെ.എം. ജോസഫിെൻറ നിയന ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം. ജോസഫിെനാപ്പശെിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കെ.എം. ജോസഫിെൻറ നിയമന ശിപാർശ തിരിച്ചയച്ച കേന്ദ്ര നടപടിയിൽ മുതിർന്ന ജഡ്ജിമാർ രൂക്ഷമായ വിമർശനം ഉന്നായിച്ച സാഹചര്യത്തിലാണ് കൊളീജിയം ശിപാർശ വീണ്ടും പരിഗണിക്കുന്നത്. ജോസഫിെൻറ പേര് വീണ്ടും കൊളീജയം ശിപാർശ ചെയ്താൽ ഇനി നിയമനം വൈകിപ്പിക്കാമെന്നല്ലാതെ തടയാൻ സർക്കാറിനാകില്ല.
2016ൽ ഉത്തരാഖണ്ഡ് സർക്കാറിനെ പിരിച്ചു വജിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത് ഹൈകോടതി ചീഫ് ജസ്റ്റിസായലിരുന്ന കെ.എം ജോസഫായിരുന്നു. ഇൗ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.