23 ഹൈകോടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ കൊളീജിയം
text_fieldsന്യുഡൽഹി: രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്ട്രേട്ട് കോടതിവിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്, ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസിൽ എഫ്.ഐ,ആർ ഒഴിവാക്കാനുള്ള ടീസ്ത സെതൽവാദിന്റെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയ ജസ്റ്റിസ് സമിർ ദാവെ, രാഹുൽഗാന്ധിയുടെ ഹരജി കേൾക്കുന്നതിൽനിന്നു പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുൾപ്പെടെ 23 ഹൈകോടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ കൊളീജിയം ശുപാർശ.
പഞ്ചാബ്, ഹരിയാന, അലഹബാദ്, ഗുജറാത്ത്, തെലങ്കാന ഹൈകോടതികളിൽ നിന്നുള്ള നാല് വീതം ജഡ്ജിമാർ ഇതിൽ ഉൾപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം സുപ്രീം കോടതി പുറപ്പെടുവിച്ച പ്രമേയങ്ങൾ അനുസരിച്ച് പഞ്ചാബ്, ഹരിയാന ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് അരവിന്ദ് സിംഗ് സാംഗ്വാൻ അലഹബാദിലേക്കും ജസ്റ്റിസ് അവനീഷ് ജിംഗൻ ഗുജറാത്തിലേക്കും, ജസ്റ്റിസ് രാജ് മോഹൻ സിംഗ് മധ്യപ്രദേശിലേക്കും ജസ്റ്റിസ് അരുൺ മോംഗ രാജസ്ഥാനിലേക്കും മാറും.
അലഹബാദ് ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് വിവേക് കുമാർ സിംഗിനെ മദ്രാസ് ഹൈകോടതിയിലേക്കും ജസ്റ്റിസ് പ്രകാശ് പാഡിയയെ ജാർഖണ്ഡിലേക്കും ജസ്റ്റിസ് എസ്.പി കേശർവാണിയെ കൽക്കട്ടയിലേക്കും ജസ്റ്റിസ് രാജേന്ദ്ര കുമാറിനെ മധ്യപ്രദേശിലേക്കും മാറ്റാൻ ശുപാർശ ചെയ്തു.
ഗുജറാത്ത് ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് അൽപേഷ് വൈ കോഗ്ജെയെ അലഹബാദിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കുമാരി ഗീതാ ഗോപി മദ്രാസിലേക്കും ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് പട്‌നയിലേക്കും ജസ്റ്റിസ് സമീർ ജെ.ദവെ രാജസ്ഥാനിലേക്കും പോകും. ജസ്റ്റിസുമാരായ ജി.അനുപമ ചക്രവർത്തി, മുന്നൂരി ലക്ഷ്മൺ, എം.സുധീർ കുമാർ, സി.സുമലത എന്നിവരെ തെലങ്കാന ഹൈകോടതിയിൽ നിന്ന് പട്‌നയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തു.
ജസ്റ്റിസുമാരായ എസ്.കെ.കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ കൊളീജിയം ഓഗസ്റ്റ് മൂന്നിന് യോഗം ചേർന്ന് ജസ്റ്റിസ് എം.സുധീർ കുമാറിനെ കൽക്കട്ടയിലേക്കും ജസ്റ്റിസ് സുമലതയെ ഗുജറാത്തിലേക്കും മാറ്റാൻ നിർദേശിച്ചിരുന്നു. എന്നാൽ അവരുടെ അപേക്ഷ പരിഗണിച്ച് ഇത് യഥാക്രമം മദ്രാസിലേക്കും കർണാടകയിലേക്കും മാറ്റി.
ജസ്റ്റിസുമാരായ ശേഖർ ബി.സരഫ്, ലപിത ബാനർജി, ബിബേക് ചൗധരി എന്നിവരെ കൽക്കട്ട ഹൈകോടതിയിൽ നിന്ന് യഥാക്രമം അലഹബാദ്, പഞ്ചാബ്, ഹരിയാന, പട്‌ന ഹൈകോടതികളിലേക്ക് മാറ്റാനും കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസുമാരായ സി. മാനവേന്ദ്രനാഥ് റോയിയെ ആന്ധ്രാപ്രദേശ് ഹൈകോടതിയിൽ നിന്ന് ഗുജറാത്തിലേക്കും ദുപ്പാല വെങ്കിട രമണ എന്നിവരെ മധ്യപ്രദേശിലേക്കും മാറ്റാൻ ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് മധുരേഷ് പ്രസാദ് പട്‌ന ഹൈകോടതിയിൽ നിന്ന് കൽക്കത്തയിലേക്ക് മാറും. കർണാടക ഹൈകോടതിയിലെ ജസ്റ്റിസ് ജി.നരേന്ദർനെ ആന്ധ്രാപ്രദേശ് ഹൈകോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.