40 ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിന് സുപ്രീംകോടതി കൊളീജിയം അനുമതി നൽകും
text_fieldsന്യൂഡൽഹി: ഒമ്പത് ഹൈകോടതികളിലായി 40 ജഡ്ജിമാരുടെ നിയമനത്തിന് സുപ്രീംകോടതി കൊളീജിയം അനുമതി നൽകും. ഇൗ വർഷം 106 ജഡ്ജിമാരെ നിയമിച്ചതിന് പുറമെയാണിത്. കർണാടക, ഝാർഖണ്ഡ്, മദ്രാസ്, ത്രിപുര തുടങ്ങിയ ഹൈകോടതികളിലേക്ക് 40 പേരുടെ നിയമനത്തിനുള്ള ശിപാർശ നിയമമന്ത്രാലയം നേരേത്ത കൊളീജിയത്തിന് കൈമാറിയിരുന്നു.
സെപ്റ്റംബർ ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ 24 ഹൈകോടതികളിൽ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം 1079 ആണ്. ഇതിൽ 413 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ 666 പേർ മാത്രമേയുള്ളൂ. ഇൗ സാഹചര്യത്തിലാണ് പുതിയനിയമനം നടത്തുന്നത്.
നിയമപ്രകാരം ഹൈകോടതികളിലെ മൂന്നംഗ കൊളീജിയമാണ് ജഡ്ജിമാരായി നിയമിക്കാൻ ഉദ്ദേശിക്കുന്നവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയത്തിന് ശിപാർശ ചെയ്യുന്നത്. പ്രാഥമികപട്ടിക നിയമ മന്ത്രാലയത്തിനും ലഭിക്കും. ഇൗ വ്യക്തികളെക്കുറിച്ച് ഇൻറലിജൻസ് ബ്യൂറോ അന്വേഷണം നടത്തി അതിെൻറ റിപ്പോർട്ട് സഹിതമാണ് മന്ത്രാലയം സുപ്രീംകോടതി കൊളീജിയത്തിന് അന്തിമതീരുമാനത്തിനായി കൈമാറുക. എന്നാൽ െഎ.ബിയല്ല, ജുഡീഷ്യറിയാണ് ജഡ്ജിമാരാകുന്നവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഏറ്റവും നല്ലതെന്ന് കൊളീജിയം ഇൗയിടെ അഭിപ്രായപ്പെട്ടിരുന്നു.
2016ൽ 126 ജഡ്ജിമാരെ നിയമിച്ചിരുന്നു. 1989ന് ശേഷം ആദ്യമായാണ് ഇത്രയധികം പേർ നിയമിക്കപ്പെട്ടത്. 2017ൽ ഇതുവരെ 106 പേരെ നിയമിച്ചു. ഡിസംബർ 31 ആകുേമ്പാഴേക്കും 126 ആകുമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.