Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരേയൊരു മകനെ...

ഒരേയൊരു മകനെ നഷ്​ടമായതിൽ ദുഃഖമുണ്ട്​; രാജ്യത്തിനുവേണ്ടിയാണെന്ന അഭിമാനവും -സന്തോഷ്​ ബാബുവി​െൻറ അമ്മ

text_fields
bookmark_border
santosh-babu-mother
cancel

ഹൈദരാബാദ്​: മകനെ നഷ്​ടമായതിൽ വിഷമമുണ്ടെങ്കിലും സ്വന്തം രാജ്യത്തിന്​ വേണ്ടിയാണ്​ ജീവൻ വെടിഞ്ഞത്​ എന്നതിൽ അഭിമാനവുമുണ്ടെന്ന്​​ ലഡാക്ക്​ അതിർത്തിയിൽ വെച്ച്​ ചൈനീസ്​ സൈന്യത്തോട്​ പോരാടി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ കേണൽ ബി. സന്തോഷ്​ ബാബുവി​​​െൻറ അമ്മ മഞ്ജുള. എ​​​െൻറ ഒരേയൊരു മകനെ നഷ്​ടമായതിൽ വിഷമമുണ്ട്​. എന്നാൽ, അവൻ സ്വന്തം രാജ്യത്തിന്​ വേണ്ടിയാണ്​ ജീവൻ വെടിഞ്ഞത്​ എന്നോർത്ത്​​ അഭിമാനിക്കുന്നു. 

അവൻ എ​​​െൻറ ഏകമകനാണ്​. ഉച്ചക്കാണ്​ എനിക്ക് മരണവിവരം അറിയാൻ കഴിഞ്ഞത്​. മരുമകൾ രാവിലെ തന്നെ അറിഞ്ഞിരുന്നു. - വേദന കടിച്ചമർത്തിക്കൊണ്ട്​ അവർ പറഞ്ഞു. തെലങ്കാനയിലെ നളഗൊണ്ട ജില്ലയിലെ സൂര്യാപേട്ടാണ്​​​ സന്തോഷ്​ ബാബുവി​​​െൻറ സ്വദേശം. കേണലി​​​െൻറ മാതാവും പിതാവും സൂര്യപേട്ടിൽ തന്നെയാണ്​ താമസിക്കുന്നത്​. 

ഭാര്യ സന്തോഷി, നാല്​ വയസുകാരനായ മകൻ അനിരുദ്ധ്​, ഒമ്പത്​ വയസുകാരിയായ​ മകൾ അഭിനവ്​ എന്നിവരടങ്ങുന്ന കുടുംബം അദ്ദേഹത്തിനൊപ്പം ഡൽഹിയിലായിരുന്നു. കഴിഞ്ഞ 18 മാസമായി അതിർത്തിയിൽ രാജ്യത്തിന്​ വേണ്ടി സേവനമനുഷ്​ഠിച്ചുവരികയായിരുന്നു സന്തോഷ്​ ബാബു. അദ്ദേഹത്തിനൊപ്പമുള്ള മറ്റ്​ രണ്ട്​ സൈനികർ കൂടി ചൈനീസ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ ബിഹാർ റെജിമ​​െൻറിലെ കമാൻഡിങ്​ ഒാഫീസറായിരുന്നു സന്തോഷ്​ ബാബു.

സന്തോഷ്​ ബാബുവും കുടുംബവും
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyindia-chinasantosh babu
News Summary - Colonel Santosh Babu's mother proud of her son's sacrifice but also sad at losing him
Next Story