വൈദ്യുത ഉപഭോഗം കുറക്കാൻ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി പഞ്ചാബ് സർക്കാർ
text_fieldsഛണ്ഡിഗഢ്: പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ സമയം മാറ്റിയെന്ന അറിയിപ്പുമായി മുഖ്യമന്ത്രി ഭഗവന്ത് മാൻ. സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയായാണ് പുനക്രമീകരിച്ചത്. മേയ് രണ്ട് മുതൽ പുതിയ മാറ്റം നിലവിൽ വരും. നിലവിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം.
പുതിയ സമയക്രമം ജൂലൈ 15 വരെ നിലവിലുണ്ടാവും. സർക്കാർ ജീവനക്കാരോട് ഉൾപ്പടെ സംസാരിച്ചാണ് സമയക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വേനൽക്കാലത്ത് ഓഫീസ് സമയം മാറ്റുന്നത് വൈദ്യുതി ഉപഭോഗം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് പവർ കോർപ്പറേഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പീക്ക് ലോഡിലെത്തുന്നത് ഉച്ചക്ക് ഒന്നരക്ക് ശേഷമാണ്. സർക്കാർ ഓഫീസുകൾ രണ്ട് മണിക്ക് അടച്ചാൽ പീക്ക് ലോഡിന്റെ തോത് കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സമയക്രമം നിലവിൽ വരുമ്പോൾ ആളുകൾക്ക് ഒരു ദിവസം നഷ്ടപ്പെടുത്താതെ തന്നെ സർക്കാർ ഓഫീസിലെ സേവനങ്ങൾ ഉപയോഗിക്കാനാവുമെന്നും ജീവനക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്നും ഭഗവന്ത മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.