'സ്കൂളിലേക്ക് വരൂ, പഠിച്ച് പരീക്ഷയെഴുതൂ'; ഹരജി സമർപ്പിച്ച വിദ്യാർഥികളോട് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹിജാബ് വിഷയത്തിൽ ഹരജി സമർപ്പിച്ച വിദ്യാർഥികളോട് നിർദേശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എകീകൃത യുനിഫോം ക്ലാസ് മുറികളിൽ ധരിക്കണമെന്ന വാദത്തെ ഹൈകോടതി ശരിവെച്ചിട്ടുണ്ടെന്നും ഹിജാബ് പ്രധാനപ്പെട്ട മതാചാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമായിരുന്നെന്നും വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യമുള്ള മറ്റൊന്നില്ലെന്ന് ഈ വിധി തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പരീക്ഷ ബഹിഷ്‌കരിക്കുന്നതിൽനിന്നും സ്കൂളിന്‍റെ പുറത്ത് നിൽക്കുന്നതിൽനിന്നും വിദ്യാർഥികൾ മാറിനിൽക്കണമെന്നും പരീക്ഷയെഴുതി നിങ്ങളുടെ ഭാവി രൂപപ്പെടുത്തിയെടുക്കാനാണ് ഈ അവസരത്തിൽ ശ്രമിക്കേണ്ടതെന്നും ബൊമ്മെ പറഞ്ഞു. പ്രതിപക്ഷമായ കോൺഗ്രസ് വിഷയത്തെ വർഗീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാവരും ഹൈകോടതി ഉത്തരവ് അംഗീകരിച്ച് സംസ്ഥാനത്തെ വിദ്യാർഥികളുടെ ഭാവിക്ക് പ്രാധാന്യം നൽകണം. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും അദ്ദേഹം താക്കീത് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.