Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിയുടെ സ്വപ്​നങ്ങൾ...

ഗാന്ധിയുടെ സ്വപ്​നങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം -മോദി

text_fields
bookmark_border
ഗാന്ധിയുടെ സ്വപ്​നങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം -മോദി
cancel

ന്യൂഡൽഹി: രാഷ്​ട്രപിതാവ്​ മഹാത്​മാ ഗാന്ധിയു​െട 150ാം ജന്മവാർഷികം ആ​ചരിച്ച്​ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്, ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു​ തുടങ്ങിയവർ രാജ്​ഘട്ടിലെ ഗാന്ധിജിയുടെ സമാധിസ്​ഥല​െത്തത്തി ആദരാഞ്​ജലികൾ അർപ്പിച്ചു. ഗാന്ധിജിയുടെ150ാം ജന്മവാർഷികത്തിൽ എല്ലാവരും മുന്നോട്ടു വന്ന്​ അദ്ദേഹത്തി​​​െൻറ സ്വപ്​നങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി പ്രവർത്തിക്കണമെന്ന്​ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സമാധി സ്​ഥലത്തെത്തി ആദരാഞ്​ജലികൾ അർപ്പിച്ചു. ഗാന്ധിജി പ്രതിമയല്ല, മറിച്ച്​ ഇന്ത്യ പാലിക്കുന്ന ആശയങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു. സത്യവും അഹിംസയും പുലർത്തുന്നതിനാണ്​ അദ്ദേഹം ജീവിച്ചത്​, മരിച്ചതും അതിനുവേണ്ടിത്തന്നെ. അതാണ്​ ഇന്ത്യയുടെ ആണിക്കല്ലെന്നും യഥാർഥ രാജ്യസ്​നേഹികൾ ഇവ കാത്തുസൂക്ഷിക്കണമെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. വിവിധ സംസ്​ഥാനങ്ങളും ഗാന്ധിജയന്തി വിപുലമായി ആചരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhijimalayalam newsGandhi Jayanthy
News Summary - Come together and fulfill his dreams, Modi - India News
Next Story