ഇൻഡിഗോ മാപ്പ് പറയണം, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുനാൽ കംറയുടെ നോട്ടീസ്
text_fieldsന്യൂഡൽഹി: വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ പരിഹസിച്ചതിനെ തുടർന്ന് ആറ് മാസം യാത്രാ വ ിലക്കേർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിനെതിരെ ടെലിവിഷൻ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കംറയുടെ വക്കീൽ നോട ്ടീസ്. ഇൻഡിഗോ എയർലൈൻസ് നിരുപാധികം മാപ്പ് പറയണമെന്നും യാത്രാ വിലക്ക് പിൻവലിക്കണമെന്നും സൂചിപ്പിച്ച് അയച ്ച നോട്ടീസിൽ 25 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വെള്ളിയാഴ്ചയാണ് കുനാൽ കംറ വക്കീൽ നോട്ടീസ് അയച്ചത്. തെൻറ കക്ഷി അനുഭവിച്ച മാനസിക വേദനക്കും ദുഃഖത്തിനും ഇന്ത്യയിലും വിദേശത്തുമായി നേരത്തേ പറഞ്ഞുവച്ച പരിപാടികൾ റദ്ദായതിനാലും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്ന് കംറയുടെ അഭിഭാഷകൻ വിമാന കമ്പനിയോട് ആവശ്യപ്പെട്ടു.
മുംബൈ-ലഖ്നോ വിമാനത്തിലുണ്ടായ സംഭവത്തിെൻറ അടിസ്ഥാനത്തിലാണ് കുനാൽ കംറയെ ആറ് മാസത്തേക്ക് ഇൻഡിഗോ വിലക്കിയത്. അർണബ് ഗോസ്വാമിയുടെ വാർത്താ അവതരണ ശൈലിയെ കളിയാക്കുന്ന വീഡിയോ കംറ തന്നെയാണ് പുറത്ത് വിട്ടത്. യാത്രയിൽ അർണബിനോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് കംറ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അർണബ് അതിനോട് പ്രതികരിച്ചില്ല.
തുടർന്ന് അർണബിെൻറ ശൈലിയെ കംറ പരിഹസിക്കുകയും ചെയ്തു. ഒടുവിൽ വിമാന ജീവനക്കാർ കംറയോട് സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. തെൻറ പെരുമാറ്റത്തിൽ കംറ വിമാന ജീവനക്കാരോട് മാപ്പ് ചോദിച്ചിരുന്നു. എന്നാൽ, ഇത് കമ്പനിക്ക് സ്വീകാര്യമായില്ല. ഇൻഡിഗോക്ക് പിന്നാലെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോഎയർ എയർലൈനുകളാണ് കുനാൽ കംറയെ തങ്ങളുടെ വിമാനങ്ങളിൽ യാത്രചെയ്യുന്നതിൽനിന്ന് വിലക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.