![Munawar Faruqui Munawar Faruqui](https://www.madhyamam.com/h-upload/2021/12/20/1335631-comedian-munawar-faruqui-announces-new-show-to-perform-in-kolkata.webp)
ഭീഷണി വിലപ്പോകില്ല: കൊൽക്കത്തയിൽ പുതിയ ഷോ പ്രഖ്യാപിച്ച് മുനവർ ഫാറൂഖി
text_fieldsമുംബൈ: കൊൽക്കത്തയിൽ പുതിയ ഷോ പ്രഖ്യാപിച്ച് സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി. ജനുവരിയിലാണ് പരിപാടി.
കഴിഞ്ഞമാസം തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടർന്ന് ബംഗളൂരുവിലെ ഷോ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ താൻ കോമഡി ഷോ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫാറൂഖി രംഗത്തെത്തുകയും ചെയ്തിരുന്നു.
ജനുവരി 16ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടു മണിക്കൂർ കോമഡി ഷോ 'ധാന്ധോ'യുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഫാറൂഖി ട്വിറ്ററിൽ പങ്കുവെച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ 799 രൂപക്ക് ടിക്കറ്റ് ലഭ്യമാകും.
രണ്ടുമാസത്തിനിടെ 12ഓളം ഷോകൾ റദ്ദാക്കിയെന്ന ആരോപണവുമായി ഫാറൂഖി രംഗത്തെത്തിയിരുന്നു. ബംഗളൂരുവിലെ ഷോ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഫാറൂഖിയുടെ ഷോയിൽ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം.
മുനവർ ഫാറൂഖിയുടെ ഷോ റദ്ദാക്കിയതിന് പിന്നാലെ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെയും പരിപാടി ബംഗളൂരുവിൽ റദ്ദാക്കിയിരുന്നു. ഭീഷണി സന്ദേശങ്ങളെ തുടർന്നാണ് സംഘാടകർ ഷോ റദ്ദാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.