ഏക സിവിൽ കോഡിൽ തുടർനടപടി –ഭൂപേന്ദ്ര പട്ടേൽ
text_fieldsഗാന്ധിനഗർ: ഏക സിവിൽ കോഡിൽ തുടർനടപടിയുണ്ടാകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേൽ. ഏക സിവിൽ കോഡിനുവേണ്ടി ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ ശിപാർശയിൽ തുടർനടപടികൾ എടുക്കുമെന്നും നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും വികസന മാതൃകയിൽ ഒരിക്കൽകൂടി ഗുജറാത്ത് വിശ്വാസം ഉറപ്പിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലായിരിക്കും മുൻഗണന. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന നിയമം എടുത്തു കളയുക, രാമക്ഷേത്ര നിർമാണം തുടങ്ങിയ വാഗ്ദാനങ്ങളും പാലിച്ചു'' -പട്ടേൽ പറഞ്ഞു. തീവ്രവാദവിരുദ്ധ സെൽ രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയ പട്ടേൽ, ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഭീഷണി ഒഴിവാക്കാൻ ഇതിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും കൂട്ടിച്ചേർത്തു.
ഗാന്ധിനഗറിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ 'കമല'ത്തിൽ നടന്ന സാമാജികരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ എം.എൽ.എമാർ നേതാവായി തെരഞ്ഞെടുത്തത്. ഇതിൽ ബി.ജെ.പി ഔദ്യോഗിക പ്രസ്താവന ഇറക്കി. പാർട്ടി കേന്ദ്ര നിരീക്ഷകരായി രാജ്നാഥ് സിങ്, ബി.എസ്. െയദിയൂരപ്പ, അർജുൻ മുണ്ഡെ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.