നോട്ട് പിൻവലിക്കൽ ചിന്തിക്കാതെ എടുത്ത തീരുമാനം –അരുൺ ഷൂരി
text_fieldsന്യൂഡൽഹി: 500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി. ലക്ഷ്യം നല്ലതാണെങ്കിലും ചിന്തിക്കാതെ എടുത്ത തീരുമാനമാണ് നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടുണ്ടാകുന്ന ദുരിതം മുൻകൂട്ടിക്കാണാൻ സർക്കാറിനായില്ലെന്നും ഷൂരി എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചെറിയ വ്യവസായ സ്ഥാപനങ്ങൾ, ഗതാഗതമേഖല, കാർഷിക മേഖല എന്നിവയെ ഇത് ഗുരുതരമായി ബാധിച്ചു. നോട്ട് അസാധുവാക്കുേമ്പാൾ ഇതിനെ കുറിച്ച് ചിന്തിച്ചില്ല. താൻ എന്തൊക്കെയോ ചെയ്തുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് ഒരാഴ്ചക്കുള്ളിലോ ഒരുമാസത്തിനുള്ളിലോ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇവർക്ക് പറേയണ്ടി വരുന്നത്. ഒരു പുതിയ തുടക്കം ഉണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ നികുതി പിരിക്കുന്നതിലാണ് പരിഷ്കരണം കൊണ്ടുവരേണ്ടതെന്നും അദ്ദേഹംപറഞ്ഞു.
നോട്ട് അസാധുവാക്കൽ കള്ളപ്പണത്തെ തടയുമെന്ന് കരുതുന്നില്ല. കള്ളപ്പണം കൈയിലുള്ളവർ അത് പണമായി കിടക്കക്കടിയിൽ സൂക്ഷിക്കുകയില്ല. വിദേശത്ത് ആഭരണങ്ങളിലോ സ്റ്റോക്ക് മാർക്കറ്റുകളിലോ നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളത്..
കള്ളപ്പണം തടയാൻ കർശന നിയമം നടപ്പാക്കുകയാണ് വേണ്ടത്. കൈക്കൂലി കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും എതിരെ നടപടിവേണം. വ്യാപം അഴിമതി, ശാരദാ ചിട്ടി തട്ടിപ്പ്്, നരദ അഴിമതി എന്നിവക്കെതിെര ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹസൻ അലി, മൊയിൻ ഖുറൈശി, വിജയ് മല്യ എന്നിവരെല്ലാം രക്ഷെപ്പട്ടു. ലളിത്മോദി ഇേപ്പാഴും സ്വതന്ത്രനാണ്. പിന്നെ എങ്ങനെ ഉദ്യോഗസ്ഥർക്ക് അഴിമതിക്കെതിരെ നടപടി എടുക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.