ബിഹാർ: ഹിന്ദുത്വ തീവ്രവാദികൾ പള്ളിക്ക് മുകളിൽ കാവിക്കൊടി ഉയർത്തി
text_fieldsപട്ന: വർഗീയ സംഘർഷെത്ത തുടർന്ന് ക്രമസമാധാനം വഷളായ ബിഹാറിലെ സമസ്തിപുരിൽ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ മസ്ജിദിനു മുകളിൽ കാവിക്കൊടി ഉയർത്തി. െചാവ്വാഴ്ചയാണ് സംഭവം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടന്ന ഘോഷയാത്രക്കിടെ രോസദ ടൗണിൽ ചിലർ സംഘം ചേരുകയും ജുമാമസ്ജിദിെൻറ മുകളിൽ കാവിക്കൊടിയും ദേശീയപതാകയും ഉയർത്തുകയായിരുന്നു. ഇതിെൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഘർഷം സൃഷ്ടിക്കാൻ പള്ളി മിനാരത്തിലാണ് അക്രമികൾ കാവിക്കൊടി െകട്ടിയത്.
പള്ളിയുടെ ഒരു ഭാഗം തീവ്രവാദി സംഘം അഗ്നിക്കിരയാക്കി. പള്ളിയിലുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥങ്ങളടക്കം വാരിവലിച്ചിട്ട് തീകൊളുത്തിയതായി പരിസരവാസികൾ പറഞ്ഞു. ആക്രമണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പള്ളിക്കു മുകളിൽ കാവിക്കൊടി കണ്ടില്ലെന്നും എന്നാൽ ദേശീയപതാക ഉണ്ടായിരുന്നുവെന്നും സമസ്തിപുർ എസ്.പി ദീപക് രഞ്ജൻ പറഞ്ഞു.
അക്രമികളിൽ ചിലരെ െപാലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം സമീപപ്രദേശങ്ങളിലേക്കും പടർന്നു. െപാലീസിനുനേരെ കല്ലേറുണ്ടായി. റോഡ്, റെയിൽ ഗതാഗതം മണിക്കൂറുകേളാളം തടസ്സപ്പെട്ടു. നിരവധി െപാലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ചില പ്രദേശങ്ങളിൽ പ്രതിഷേധക്കാർക്കു നേരെ ലാത്തിച്ചാർജ് നടത്തി. ആകാശത്തേക്ക് വെടിവെച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.