വർഗീയ പ്രചാരണം: ഡി.ജി.പിക്ക് പരാതി നൽകി
text_fieldsമംഗളൂരു: വർഗീയ പ്രചാരണം നടത്തിയെന്ന് കാണിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സലിം അഹമ്മദിെൻറ നേതൃത്വത്തിൽ ഡി.ജി.പിക്ക് പരാതി നൽകി. കർണാടകയിൽ സർക്കാറിെൻറ കെടുകാര്യസ്ഥതകൊണ്ട് വ്യാപകമായി കോവിഡ് പടർന്നുപിടിക്കുമ്പോൾ സംഘ്പരിവാറും ആർ.എസ്.എസും ചില മാധ്യമങ്ങളും മുസ്ലിം സമുദായത്തിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മുസ്ലിം സമൂഹമാണ് സംസ്ഥാനത്ത് വൈറസ് വ്യാപകമായി പരത്തുന്നതെന്ന ആരോപണം അഴിച്ചുവിട്ട് ഒരുസമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് സംഘ്പരിവാർ.
സർക്കാർ കെടുകാര്യസ്ഥതയും അഴിമതിയും കഴിവില്ലായ്മയും നിലനിൽക്കെ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാറിനൊപ്പം ഉറച്ചു നിൽക്കുകയാണ് സംസ്ഥാന കോൺഗ്രസ്. ചിലയിടങ്ങളിൽ സംഘ്പരിവാർ പ്രവർത്തകർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥരും മുസ്ലിംകളെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ഡി.ജി.പി പ്രവീൺ സൂദ്, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു എന്നിവർക്കാണ് പരാതി നൽകിയത്. മുൻ മന്ത്രി സമീർ അഹമ്മദ് ഖാൻ, നസീർ അഹമ്മദ്, മുൻ കെ.പി.സി.സി സെക്രട്ടറി ടി.എം. ഷാഹിദ് തെക്കിൽ, ജി.എ. ബാവ, കോർപറേറ്റർ അൽതാഫ്, ഫാറൂഖ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.