കൽക്കത്തയിൽ വർഗീയ കലാപം; 30 പേർ പിടിയിൽ
text_fieldsകൽക്കത്തയിൽ വർഗീയ കലാപം നടത്തിയ 30 പേർ അറസ്റ്റിൽ. തെക്കൻ കൽക്കത്തയിലെ മുമിൻപൂരിലാണ് വർഗീയ സംഘർഷം ഉടലെടുത്തത്. ഇരു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി ആരംഭിച്ച സംഘർഷം പുലർച്ചെ വരെ തുടരുന്നത് തടയാൻ സംഘർഷമേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. മുമിൻപൂരിലെയും തൊട്ടടുത്തുള്ള മയൂർഭഞ്ച് റോഡിലെയും ചില വീടുകൾ അടിച്ചു തകർത്തു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉൾപ്പെടെ ചില പൊലീസുകാർക്കും പരിക്കേറ്റു. ഏക്ബൽപൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഒരു സംഘം ആളുകൾ പ്രതിഷേധവും നടത്തി.
തിങ്കളാഴ്ച, പശ്ചിമ ബംഗാളിലെ ബി.ജെ.പി പ്രസിഡന്റും എം.പിയുമായ സുകാന്ത മജുംദാർ പ്രശ്നബാധിത മേഖല സന്ദർശിക്കാൻ എത്തിയത് പൊലീസ് തടഞ്ഞിരുന്നു. ഇയാൾക്കൊപ്പം നാല് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നഗരത്തിലെ പ്രശ്നബാധിത മേഖലകളിൽ കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.