വർഗീയവാദികൾ പടിക്കുപുറത്ത്; മുസ്‌ലിം യുവാവിനെ ഗ്രാമപ്രധാനായി തെരഞ്ഞെടുത്ത് അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം
text_fieldsഅയോധ്യ: വർഗീയ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിരന്തരം ആവർത്തിക്കുന്ന ഉത്തർപ്രദേശിൽനിന്ന് ഒരു സന്തോഷ വാർത്ത. അയോധ്യയിലെ ഹിന്ദു ആധിപത്യമുള്ള ഗ്രാമം അടുത്തിടെ സമാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപ്രധാനായി തെരഞ്ഞെടുത്ത് മുസ്‌ലിം യുവാവിനെ. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിൽ രാജൻപൂർ ഗ്രാമവാസികളാണ് ഹാഫിസ് അസിമുദ്ദീൻ ഖാനെ ഗ്രാമത്തലവനായി തെരഞ്ഞെടുത്തത്.
ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീേൻറത്. ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. ഇതിൽ ഏക മുസ്‌ലിം സ്ഥാനാർത്ഥിയായിരുന്നു ഹാഫിസ്. പെൻഷൻ, പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ വീട്, ഭൂമി അനുവദിക്കൽ എന്നിവ വാഗ്ദാനം ചെയ്താണ് മറ്റു സ്ഥാനാർത്ഥികൾ വോട്ട് തേടിയത്. ഇതൊന്നും കൂസാതെ ഗ്രാമവാസികൾ ഹാഫിസിനെ വിജയിപ്പിക്കുകയായിരുന്നു.
അതേസമയം, ഹിന്ദു^മുസ്‌ലിം െഎക്യത്തിനാണ് തെൻറ വിജയത്തിെൻറ അംഗീകാരം ഹാഫിസ് നൽകുന്നത്. 'രാജൻപൂർ ഗ്രാമത്തിൽ മാത്രമല്ല, മുഴുവൻ അയോധ്യയിലെയും ഹിന്ദു-മുസ്‌ലിം െഎക്യത്തിെൻറ ഉദാഹരണമാണ് എെൻറ വിജയം' -ഹാഫിസ് പറഞ്ഞു.
'ഗ്രാമപ്രധനുവേണ്ടിയുള്ള എല്ലാ ഫണ്ടുകളും ഗ്രാമത്തിെൻറ വികസനത്തിനായി വിനിയോഗിക്കും. അടിസ്ഥാന സൗര്യങ്ങൾ വർധിപ്പിക്കും. കൂടുതൽ പേർക്ക് ജോലിയും നൽകും' -ഹാഫിസ് തെൻറ നിലപാടുകൾ വ്യക്തമാക്കുന്നു.
'ഹാഫിസിെൻറ വിജയം ഈ ഗ്രാമത്തിലെയും അയോധ്യയിലെയും ഹിന്ദു-മുസ്‌ലിം ഐക്യത്തിെൻറ അടയാളമാണ്. ഹാഫിസ് സ്ഥാനാർത്ഥിത്വത്തിന് അപേക്ഷ നൽകിയ ദിവസം ഞങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ചു' -രാജൻപൂർ ഗ്രാമവാസിയായ രാധയ് ശ്യാം സന്തോഷത്തോടെ പറയുന്നു.
ഹാഫിസിെൻറ വിജയം ഗ്രാമത്തിലെ വിവിധ മത^ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുതയില്ലെന്ന് ഉറപ്പാക്കുന്നതായി 61കാരനായ സമ്പത്ത് ലാൽ ചൂണ്ടിക്കാട്ടുന്നു. 'ഹിന്ദു സ്ഥാനാർത്ഥികൾ അവരുടെ ജാതിയുടെ അടിസ്ഥാനത്തിലാണ് വോട്ട് തേടിയത്. ഹാഫിസ് ഒഴികെയുള്ള ഏതൊരു സ്ഥാനാർത്ഥിയുടെയും വിജയം ഹിന്ദു സമുദായത്തിലെ വിവിധ ജാതികൾക്കിടയിൽ പ്രശ്നത്തിന് കാരണമായേക്കും' -സമ്പത്ത് ലാൽ പറഞ്ഞു.
അയോധ്യ രാം മന്ദിറിെൻറ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കവെയാണ് ഹിന്ദു^മുസ്‌ലിം െഎക്യത്തിെൻറ പ്രതീകമായി ഹാഫിസിെൻറ വിജയം. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് വൻ തോൽവിയാണ് ഉണ്ടായത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ ആറു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 24 സീറ്റുകൾ നേടി സമാജ്വാദി പാർട്ടിയാണ് അയോധ്യയിൽ വെന്നിക്കൊടി നാട്ടിയത്.
കോവിഡ് മഹാമാരി കാരണം ഗ്രാമപ്രധാന്മാരുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സംസ്ഥാന സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. ചെയർമാൻ, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പ്രമുഖുകൾ എന്നിവരുടെ തെരഞ്ഞെടുപ്പും നീട്ടിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.