സമൂഹിക സംഘടനകൾ ഇടപെട്ടു; 22-23ൽ ഇന്ത്യയിൽ തടഞ്ഞത് 9500ലധികം ശൈശവ വിവാഹങ്ങൾ
text_fieldsന്യൂഡൽഹി: വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ ഇടപെടൽ മൂലം ഇന്ത്യയിൽ 2022-23ൽ 9,551 ശൈശവ വിവാഹങ്ങൾ തടഞ്ഞതായി പഠനം. ഏറ്റവും കൂടുതൽ ബാലവിവാഹങ്ങൾക്ക് ശ്രമം നടന്നത് ബിഹാറിലായിരുന്നു. വിവിധ സന്നദ്ധ സംഘടനകൾ നിയമപരമായി മുന്നോട്ടു നീങ്ങിയത് കാരണം ബാലവിവാഹങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറുകയായിയിരുന്നു.
രക്ഷകർത്താക്കൾക്ക് നൽകിയ കൗൺസലിങ്ങും ബാല വിവാഹം തടയുന്നതിന് സഹായിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നടക്കം 17 സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്രയധികം വിവാഹങ്ങൾക്ക് ശ്രമം നടന്നത്. ആകെ 265 ജില്ലകളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചത്.
ഇതിൽ 60 ശതമാനം പേരും 15നും 18നും ഇടക്ക് പ്രായമുള്ളവരായിരുന്നു. 26 ശതമാനം പേർ 10നും 14നും ഇടക്ക് പ്രായമുള്ളവരായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സമൂഹത്തിലെ ഇത്തരം പ്രവണതകൾക്കെതിരെ സാമൂഹിക-സന്നദ്ധ സംഘനകളുടെ ജാഗ്രത ഏറെ പ്രധാനപ്പെട്ടതാണെന്ന് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.