Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Swab Collection for Covid 19
cancel
Homechevron_rightNewschevron_rightIndiachevron_rightസമൂഹ വ്യാപനം...

സമൂഹ വ്യാപനം നടക്കുന്നു, കേന്ദ്രം അംഗീകരിക്കാൻ തയാറാകണം - ഡൽഹി ആരോഗ്യമന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യ തലസ്​ഥാനമായ ഡൽഹിയിൽ സമൂഹ വ്യാപനം നടക്കുന്നതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. ഡൽഹിയിൽ കോവിഡ്​ 19ൻെറ സമൂഹ വ്യാപനം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. കേന്ദ്രസർക്കാറിനോ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിനോ മാത്രമേ സമൂഹ വ്യാപനം സ്​ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ദിനംപ്രതി ​േകാവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്​ മന്ത്രിയുടെ പ്രതികരണം. ഡൽഹിയിലും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളും കോവിഡിൻെറ വ്യാപനം കാണാനാകും. അതിനാൽ തന്നെ രാജ്യത്ത്​ സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന്​ അംഗീകരിക്കണം. കേന്ദ്രസർക്കാറിനും ഐ.സി.എം.ആറിനും ​മാത്ര​േമ അത്​ സാധിക്കൂ -സത്യേന്ദ്ര ജെയിൻ പറഞ്ഞു.

6.8 ശതമാനമാണ്​ ഡൽഹിയിൽ രോഗം സ്​ഥിരീകരിക്കാനുള്ള സാധ്യത. വെള്ളിയാഴ്​ച 4217 പേർക്കാണ്​ ഡൽഹിയിൽ പുതുതായി​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ ഡൽഹിയിൽ​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 2,38,000 ആയതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. ആഗസ്​റ്റ്​ മൂന്നാം ആഴ്​ച മുതൽ ശരാശരി 14 മരണം ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. കഴിഞ്ഞ ഏഴുദിവസമായി മരണസംഖ്യ കുത്തനെ ഉയർന്ന് ശരാശരി​ 31ലെത്തിയതായ​ും ഡൽഹി സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satyendar JainCommunity spreadCovid Delhi​Covid 19
News Summary - Community spread of covid Delhi Centre should admitted Satyendar Jain
Next Story