രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹവ്യാപനം തുടങ്ങിയതായി എയിംസ് ഡയറക്ടർ
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ കോവിഡ് 19 സമൂഹവ്യാപനം തുടങ്ങിയതായി ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാജ്യം ഇപ്പോൾ കോവിഡ് 19 െൻറ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. ഏപ്രിൽ പത്താകുേമ്പാൾ മാത്രമേ രാജ്യത്തിെൻറ ഗതി നിർണയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ ചിലയിടങ്ങളിൽ സമൂഹവ്യാപ നം തുടങ്ങിയതിെൻറ തെളിവുകളുണ്ട്. രാജ്യം കോവിഡ് 19െൻറ രണ്ടാം ഘട്ടത്തിലായിരുന്നു ഇതുവരെയെന്നും അദ്ദേഹം ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കോവിഡിെൻറ കാര്യത്തിൽ രാജ്യത്തിെൻറ നിലവിലെ സ്ഥിതി ആശങ്ക ഉയർത്തുന്നുണ്ട്. പ്രേത്യക സ്ഥലങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നു. ഇവരുടെ രോഗത്തിെൻറ ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല. മുംബൈ അത്തരത്തിൽ സമൂഹ വ്യാപനം തുടങ്ങിയ സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില വൈറസ് ഹോട്ട്സ്പോട്ടുകൾ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞു. അവിടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്. ആ സ്ഥലങ്ങെളക്കുറിച്ച് ഇനി ആശങ്ക വേണ്ട. രാജ്യത്തിെൻറ ഭൂരിഭാഗം സ്ഥലങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണ്. എന്നാൽ ചില സ്ഥലങ്ങളിൽ സമൂഹവ്യാപനം നടന്നതിനാൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം ഉയരാൻ ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനം ഒരു കാരണമായി. അവിടെ എത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.