Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Moon Surface
cancel
Homechevron_rightNewschevron_rightIndiachevron_rightകഠിനാധ്വാനത്തിന്​...

കഠിനാധ്വാനത്തിന്​ ജീവനക്കാരന്​ പാരിതോഷികം ലഭിച്ചത്​ ചന്ദ്രനിൽ ഒരേക്കർ

text_fields
bookmark_border

നോയിഡ: കഠിനാധ്വാനികളായ ജീവനക്കാർക്ക്​ പാരിതോഷികവും സമ്മാനങ്ങളും ലഭിക്കുന്നത്​ പതിവാണ്​. എന്നാൽ ഇഫ്​തേകർ റഹ്​മാനിയെന്ന സോഫ്​​റ്റ്​വെയർ നിർമാതാവിന്​ അമേരിക്കൻ കമ്പനി നൽകിയ സമ്മാനമാണ്​ ഇപ്പോൾ ചർച്ചാവിഷയം. ചന്ദ്രനിൽ ഒരേക്കർ സ്​ഥലമാണ്​ ഇഫ്​തേക്കറിന്​ ലഭിച്ച സമ്മാനം.

ബിഹാർ ദർബങ്ക സ്വദേശിയാണ്​ ഇഫ്​തേകർ റഹ്​മാനി. സ്വന്തമായി നോയിഡയിൽ എ.ആർ സ്റ്റുഡിയോസ്​ എന്ന സോഫ്​റ്റ്​വെയർ നിർമാണ കമ്പനി നടത്തുന്ന ഇഫ്​തേകർ അമേരിക്കൻ കമ്പനിയായ ലൂണ സൊസൈറ്റി ഇന്‍റർനാഷനലിനായി സോഫ്​റ്റ്​വെയർ നിർമിച്ച്​ നൽകുകയായിരുന്നു. ച​ന്ദ്രൻ റിയൽ എസ്​റ്റേറ്റ്​ ബിസിനസ്​ നടത്തുന്ന കമ്പനിയാണിത്​. ഇഫ്​തേകറിന്‍റെ കഠിനാധ്വാനവും പുതുമയും കമ്പനിയെ വളരെയധികം സഹായിച്ചതോടെ ചന്ദ്രനിൽ സ്​ഥലം വാങ്ങി കമ്പനി പാതിതോഷികം നൽകുകയായിരുന്നു.

നാട്ടിൽ ഇത്രയും വലിയ പാരിതോഷികം ലഭിക്കുന്ന ആദ്യ വ്യക്തിയാണ്​ ഇഫ്​തേകർ. ഇതോടെ കുടുംബവും സുഹൃത്തുക്കളും ആഘോഷത്തിലാണ്​. ഗ്രാമവാസികൾക്ക്​ മധുരം പ​ങ്ക​ുവെച്ച്​ കുടുംബാംഗങ്ങൾ സ​േന്താഷം പങ്കുവെച്ചു. മകന്‍റെ നേട്ടത്തിൽ സന്തോഷം പങ്കുവെക്കാൻ മാതാവ്​ നസ്ര ബീഗവും മറന്നില്ല.

രാജ്യത്തെ നിരവധി സെലിബ്രിറ്റികൾ ചന്ദ്രനിൽ സ്​ഥലം സ്വന്തമാക്കിയിട്ടുണ്ട്​. ഷാരുഖ്​ ഖാൻ, മഹേന്ദ്ര സിങ്​ ധോണി, അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുത്​ തുടങ്ങിയവർ ചന്ദ്രനിൽ സ്​ഥലം സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonNoidaEmployee
News Summary - Company Gifts An Acre of Land on Moon to Noida Employee
Next Story