'അതീവ ദു:ഖത്തോടെയും വേദനയോടെയും രാജിവെക്കാൻ നിർബന്ധിതനായി'
text_fieldsകൊൽകത്ത: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് രാജിവെച്ച തൃണമൂൽ മുൻ എം.പി മുകുൾ റോയി. അതീവ ദു:ഖത്തോടെയും വേദനയോടെയും രാജിവെക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗത്വം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലം കൈയായ മുകുൾ റോയ് കഴിഞ്ഞദിവസമാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
2004 ൽ മമത ബാനർജിയാണ് സംഘ് നേതാക്കളെ കാണാൻ നിർദേശിച്ചിരുന്നത്. അങ്ങിനെ താൻ അവരുമായി കൊൽകത്തയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 2003ൽ മമത തനിച്ചാണ് വി.എച്.പി നേതാവ് അശോക് സിംഗാളുമായി കൂടിക്കാഴ്ച നടത്തിയത്. അതിനാൽ തന്നെ ഇത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന മുകുൾ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായിയാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഉടൻ ബി.ജെ.പിയില്‍ ചേര്‍ന്നേക്കും.
ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്‍റെ പേരില്‍ നേതൃത്വം ശാസിച്ചിരുന്നു. ബി.ജെ.പി കേന്ദ്രനേതാക്കളുമായി റോയ് ചര്‍ച്ച നടത്തിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷാണ് വെളിപ്പെടുത്തിയത്. ഇത് വിവാദമായതിനെ തുടർന്നാണ് രാജി.
തുടർന്ന് സെപ്തംബർ 19 ന് തൃണമൂൽ കോൺഗ്രസിെൻറ മുഖപ്പത്രമായ ജാഗോ ബംഗ്ലയുെട ദുർഗ പൂജ എഡിഷൻ ഉദ്ഘാടനത്തിൽ നിന്നും മുകുൾ റോയ് വിട്ടുനിന്നിരുന്നു. പുനഃസംഘടനയുെട ഭാഗമായി പാർട്ടി വൈസ് പ്രസിഡൻറ് സ്ഥാനത്തു നിന്ന് മുകുൾ റോയിെയ മാറ്റിയിരുന്നു. ത്രിപുരയിെല പാർട്ടി ഇൻ ചാർജ് സ്ഥാനവും മുകുൾ റോയിയിൽ നിന്ന് നേരെത്ത മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.