പുനർവിവാഹിതയായതു കൊണ്ട് നഷ്ടപരിഹാരം തടയാനാവില്ല: ബോംബെ ഹൈകോടതി
text_fieldsമുംബൈ: റോഡ് അപകടത്തിൽ മരിച്ച ആളുടെ വിധവ പുനർവിവാഹം കഴിച്ചു എന്നതുകൊണ്ട് മോട്ടോർ വാഹന നിയമപ്രകാരം അവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം തടയാനാവില്ലെന്ന് ബോംബെ ഹൈകോടതി. ഇൻഷുറൻസ് കമ്പനിയുടെ ഹരജി തള്ളിയാണ് ബോംബെ ഹൈകോടതിയുടെ ഉത്തരവ്.
2010ൽ റോഡ് അപകടത്തിൽ മരിച്ചയാളുടെ വിധവക്ക് നഷ്ടപരിഹാരം നൽകണമെന്ന മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
അപകടത്തിൽ മരിച്ചയാളുടെ വിധവ പുനർവിവാഹം കഴിച്ചതിനാൽ അവർക്ക് നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ, ഭർത്താവിന്റെ മരണത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ ആജീവനാന്തമോ അല്ലെങ്കിൽ, പണം ലഭിക്കുന്നതുവരെയോ വിധവയായി തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവ് മരിക്കുമ്പോൾ യുവതിക്ക് 19 വയസ്സായിരുന്നുവെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അവരുടെ പ്രായവും അപകടസമയത്ത് മരിച്ചയാളുടെ ഭാര്യയായിരുന്നു എന്നതും പരിഗണിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാൻ മതിയായ കാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.