വിശ്വാസം നഷ്ടപ്പെട്ട് ആധാർ; സുപ്രീംകോടതിയിൽ പരാതി
text_fieldsന്യൂഡൽഹി: അതുല്യമായ തിരിച്ചറിയൽ സംവിധാനമെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്ന ആധാർ കാർഡ് വിവരങ്ങൾ തുടർച്ചയായി ചോരുന്നതിനെ ചോദ്യംെചയ്ത് ഹരജി സുപ്രീംകോടതിയിൽ. സർക്കാർ പോർട്ടലുകളിൽനിന്ന് പലവിധത്തിൽ വിവരങ്ങൾ ചോർന്നിട്ടുണ്ട്. 135 കോടി ജനങ്ങളുടെ വിവരങ്ങളെ ഇതു ബാധിക്കുന്ന സ്ഥിതിയാണിപ്പോൾ. യൂനിക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യയുടെ (യു.െഎ.ഡി.എ.െഎ) സർവറിൽനിന്ന് എത്രപേരുടെ വിവരങ്ങൾ ചോർന്നുവെന്ന് പൊതുജനങ്ങളോട് വെളിപ്പെടുത്തണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചു.
ൈകക്കൂലി, വ്യാജ എൻറോൾെമൻറ് എന്നിങ്ങനെ 1400 പരാതികളാണ് ഒാപറേറ്റർമാർക്കെതിരെ ലഭിച്ചത്. 2016 ഒക്ടോബർ 31 വരെ ആധാർ എൻറോൾമെൻറ് ഒാപറേറ്റർമാർക്കെതിരെ ഉയർന്ന പരാതികളും നടപടികളും വിവരാവകാശപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്തുവന്നത്. എന്നാൽ യു.െഎ.ഡി.എ.െഎ മൂന്ന് പരാതികളാണ് പൊലീസിൽ നൽകിയതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.