Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവലിംഗത്തെ കുറിച്ച്...

ശിവലിംഗത്തെ കുറിച്ച് മോശം പോസ്റ്റിട്ടെന്ന്; ഡൽഹി ഹിന്ദു കോളജ് പ്രഫസർക്കെതിരെ കേസ്

text_fields
bookmark_border
hindu college 185
cancel
Listen to this Article

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന് മേൽ ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിച്ചതുമായി ബന്ധപ്പെട്ട് ശിവലിംഗത്തെ നിന്ദിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിൽ ഡൽഹി സർവകലാശാലയുടെ ഹിന്ദു കോളജ് ചരിത്രവിഭാഗം പ്രഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി നോർത്ത് ഡിസ്ട്രിക്ട് സൈബർ പൊലീസിലാണ് പ്രഫ. രത്തൻ ലാലിനെതിരെ പരാതി ലഭിച്ചത്. മനപൂർവം മതവികാരം വ്രണപ്പെടുത്തുക ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.

സമൂഹത്തിൽ മതസ്പർദ വളർത്തൽ, മതവിശ്വാസികളെ മനപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.

'കുഴിക്കാനുള്ള പട്ടികയിൽ ഇത് ഇല്ലായെന്ന് കരുതട്ടെ'; ആണവ കേന്ദ്രത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്ത് മെഹുവ മൊയ്ത്ര

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് ഉൾപ്പെടെ മുസ്ലിം ആരാധനാലയങ്ങൾ പിടിച്ചെടുക്കുക ലക്ഷ്യമിടുന്ന തീവ്ര ഹിന്ദുത്വവാദികൾക്കെതിരെ രൂക്ഷ പരിഹാസവുമായി ത്രിണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയ്ത്ര. മുംബൈയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്താണ് മൊയ്ത്രയുടെ വിമർശനം.

'അടുത്തതായി കുഴിക്കാനുള്ളവയുടെ പട്ടികയിൽ ഭാഭ ആണവ ഗവേഷണ കേന്ദ്രം ഇല്ലായെന്ന് പ്രതീക്ഷിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ശിവലിംഗത്തിന്‍റെ ഘടനയോട് സാദൃശ്യമുള്ളതാണ് ആണവ ഗവേഷണ കേന്ദ്രത്തിന്‍റെ ഘടന. ഇത് ചൂണ്ടിക്കാട്ടിയാണ് എം.പിയുടെ പരിഹാസം.


നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. ഒരു സാധ്യതയുമില്ല, 'ഭക്തുകൾ ശാസ്ത്രത്തിൽ നിന്ന് ഏറെ അകലെയാണ്' എന്നൊരാൾ ട്വീറ്റു ചെയ്തു. 'ഒരു വഴിയുമില്ല, അത് നിർമിച്ചത് ഒരു മുസ്‌ലിമല്ല' എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. 'അവർക്ക് നിർദേശങ്ങളൊന്നും നൽകല്ലേ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഗ്യാൻവാപിയിലെ പള്ളിയിൽ സർവേ നടപടിക്കിടെ ശിവലിംഗം കണ്ടെത്തി എന്നാണ് ഹിന്ദു സേനയുടെ അവകാശവാദം. ഹിന്ദു സേന സമർപ്പിച്ച ഹർജിയെ തുടർന്ന് പ്രദേശം സീൽ ചെയ്തിരുന്നു. വുദു ചെയ്യാനുള്ള സ്ഥലത്തെ ജലധാരയാണ് ഇതെന്നാണ് മുസ്‌ലിംകൾ പറയുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച സുപ്രീംകോടതി പള്ളിയിൽ മതപരമായ അനുഷ്ഠാനങ്ങൾക്കും നമസ്‌കാരത്തിനും വിലക്കേർപ്പെടുത്തരുതെന്ന് ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook postCyber caseHindu College
News Summary - Complaint Against Delhi's Hindu College Prof Over 'Offensive' Post on Shivling
Next Story