പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയതായി കെ.സി.ആറിനെതിരെ പരാതി
text_fieldsഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ പരാതിയുമായി അഭിഭാഷകൻ. തെലങ്കാന ഭരിച്ചപ്പോൾ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടിനേതാക്കളുടെ മൊബൈൽ ഫോൺ സംഭാഷണങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്നാണ് കെ.സി.ആറിനെതിരായ ആരോപണം. കെ.സി.ആർ ഫോണുകൾ ചോർത്തുന്നതായി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.
തെലങ്കാന പൊലീസിലെ സ്‌പെഷ്യൽ ഇന്റലിജൻസ് ബ്യൂറോയിൽ (എസ്.ഐ.ബി) ജോലി ചെയ്തിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് എസ്.ഒ.ടിയിലെ ഉപകരണങ്ങളും ഡാറ്റയും നശിപ്പിച്ചതിന് സസ്‌പെൻഡ് ചെയ്‌ത പശ്ചാത്തലത്തിലാണ് അരുൺ കുമാർ പുഞ്ചഗുട്ട പൊലീസിൽ പരാതി നൽകിയത്.
ബി.ആർ.എസ് സർക്കാരിന്റെ കാലത്ത് തന്റെ ഫോണുകൾ ചോർത്തിയതായി മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയും അവകാശപ്പെട്ടിരുന്നു. ഡി.എസ്.പി ജോലി ചെയ്തിരുന്നത് കെ.സി.ആറിന്റെ കീഴിലായിരുന്നതിനാൽ ഫോൺ ചോർത്തലിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെനാനണ് അഭിഭാഷകന്റെ ആവശ്യം. ഒമ്പതു വർഷമാണ് കെ.സി.ആർ തെലങ്കാനയുടെ മുഖ്യമന്ത്രി പദത്തിലിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.