എളമരം കരീം കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചെന്ന് രാജ്യസഭ മാർഷലിെൻറ പരാതി; ബിനോയ് വിശ്വത്തെ കുറിച്ചും പരാമർശം
text_fieldsന്യൂഡൽഹി: സി.പി.എം രാജ്യസഭാ കക്ഷി േനതാവ് എളമരം കരീം എം.പി കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചെന്ന രാജ്യസഭ മാർഷലിെൻറ പരാതി ചെയർമാൻ വെങ്കയ്യ നായിഡുവിന് മുന്നിൽ. രാജ്യസഭയിലെ സെക്യൂരിറ്റി അസിസ്റ്റൻറ് രാകേഷ് നേഗിയാണ് എളമരം കരീമിനെതിരെ ഗുരുതരമായ കുറ്റാരോപണം ഉന്നയിച്ചത്. അതേസമയം പുരുഷ മാർഷലുകൾ വീഴ്ത്തിയത് പ്രതിപക്ഷം വിവാദമാക്കിയ ഛായാ വർമയും ഫൂേലാ ദേവിയും പുരുഷ എം.പിമാർക്ക് വഴിയൊരുക്കിയെന്ന ആരോപണവുമായി വനിതാ മാർഷലും പരാതിയുമായി രംഗത്തുണ്ട്. നടുത്തളത്തിലിറങ്ങിയ ബിനോയ് വിശ്വത്തെ കുറിച്ചും പരാതിയിൽ പരാമർശമുണ്ട്.
എളമരം കരീമും അനിൽ ദേശായിയും മാർഷലുകൾ ഒരുക്കിയ സുരക്ഷാവലയം തകർക്കാൻ നോക്കുകയായിരുന്നുവെന്ന് രാകേഷ് നേഗി പരാതിയിൽ ബോധിപ്പിച്ചു. തങ്ങൾ ഒരുക്കിയ ചെയിൻ പൊട്ടിക്കാനാണ് കരീം തെൻറ കഴുത്തിന് പിടിച്ചത്. കഴുത്തിന് പിടിച്ച് സുരക്ഷാ വലയത്തിൽ നിന്ന് തന്നെ വേർപെടുത്തി വലിച്ചിഴച്ചപ്പോൾ കഴുത്തുഞെരിയുകയും ശ്വാസം മുട്ടുകയും ചെയ്തു.
മറ്റു ചില എം.പിമാർ തനിക്ക് നേരെ കുതിച്ച് വന്നപ്പോൾ ചെറുത്തിരുന്നു. എന്നാൽ ഛായാ വർമയും ഫൂേലാ ദേവിയും വശത്തേക്ക് മാറി നിന്ന് എം.പിമാർക്ക് വഴിയൊരുക്കിയെന്നാണ് അക്ഷിതാ ഭട്ട് എന്ന വനിതാ സെക്യൂരിറ്റി അസിസ്റ്റൻറിെൻറ പരാതി. പുരുഷ, വനിതാ എം.പിമാർ തെൻറ കൈപിടിച്ചുവലിച്ചുവെന്നും പരാതിയിൽ പറയുന്നു.
മാർഷലുകളുടെ പരാതി കൂടി കിട്ടിയതോടെ സ്ഥിതിഗതികൾ വിലയിരുത്താൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ചില എം.പിമാരുടെ മോശമായ പെരുമാറ്റത്തിൽ ഇരുവരും കടുത്ത ആശങ്ക പ്രകടിപ്പിച്ചുവെന്ന് നായിഡുവിെൻറ ഒാഫീസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.