മധുര അടച്ചിട്ടു; കോവിഡ് രോഗികളുടെ എണ്ണത്തിൽ തമിഴ്നാട് രണ്ടാമത്
text_fieldsചെന്നൈ: കോവിഡ് രൂക്ഷമായ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ഡൗൺ. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മധുര 30 വരെ അടച്ചിട്ടു. മധുര കോർപറേഷൻ, പരവായ് ടൗൺ പഞ്ചായത്ത്, മധുര ഈസ്റ്റ്, മധുര വെസ്റ്റ്, തിരുപാരൻ കേന്ദ്രം എന്നിവിടങ്ങളിലാണ് സമ്പൂർണ ലോക്ഡൗൺ.
നേരത്തേ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നീ ജില്ലകൾ അടച്ചിട്ടിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അവശ്യ സേവനങ്ങൾക്കുമാത്രമാണ് അനുമതി. ആശുപത്രികൾ, മെഡിക്കൽ ലാബുകൾ തുടങ്ങിയ ആരോഗ്യ മേഖലയിലെ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാകും.
മഹാരാഷ്ട്രക്ക് പുറമെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം തമിഴ്നാടാണ്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായി ഡൽഹി.
തമിഴ്നാട്ടിൽ തിങ്കളാഴ്ച 2710 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 62,087 ആയി. ചെെന്നെയിൽ മാത്രം 1487 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 37 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 794 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.