Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒത്തുതീർപ്പ്'...

'ഒത്തുതീർപ്പ്' ആക്കിയാലും ലൈംഗികാതിക്രമ കേസ് അവസാനിപ്പിക്കാൻ പറ്റില്ല - സുപ്രീംകോടതി

text_fields
bookmark_border
ഒത്തുതീർപ്പ് ആക്കിയാലും ലൈംഗികാതിക്രമ കേസ് അവസാനിപ്പിക്കാൻ പറ്റില്ല - സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന് രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി ന​ൽ​കി​യ ഒ​ത്തു​തീ​ർ​പ്പ് അ​നു​മ​തി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യാ​ൽ ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​സ്റ്റി​സ് സി.​ടി. ര​വി​കു​മാ​ർ, ജ​സ്റ്റി​സ് പി.​വി. സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്റേ​താ​ണ് ന​ട​പ​ടി.

ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ (സി.​ആ​ർ.​പി.​സി) 482 പ്ര​കാ​രം ​പ്ര​തി​യും അ​തി​ജീ​വി​ത​യും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​കോ​ട​തി​ക്ക് ബ​ലാ​ത്സം​ഗ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മോ എ​ന്ന വി​ഷ​യ​മാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​സി​ൽ അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ന​ട​പ​ടി. എ​ഫ്.​ഐ.​ആ​റും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും നി​യ​മാ​നു​സൃ​ത​മാ​യി തു​ട​രാ​ൻ ര​ണ്ടം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ഗം​ഗാ​പൂ​ർ സ​ർ​ക്കാ​ർ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നെ​തി​രെ 2022ലാ​ണ് പോ​ക്സോ, പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ​മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, പ്ര​തി​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും ത​മ്മി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി കേ​സ് റ​ദ്ദാ​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​മ​തി ന​ൽ​കി​യി​ല്ല. വി​ഷ​യം ​ഹൈ​കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ കേ​സ് റ​ദ്ദാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual harassment casesupreme court of india
News Summary - compromise-cant-lead-to-cancellation-of-sexual-harassment-case-supreme-court
Next Story