സംസ്കൃത പഠനം നിർബന്ധമാക്കണമെന്ന് ആർ.എസ്.എസ് അനുകൂല സംഘടന
text_fieldsന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് വരെ സംസ്കൃത പഠനം നിർബന്ധമാക്കണമെന്ന ശിപാർശയുമായി ആർ.എസ്.എസ് അനുകൂല സംഘടന. ഭാരതീയ ശിക്ഷൻ മണ്ഡൽ എന്ന സംഘടനയാണ് സംസ്കൃതം പഠനം നിർബന്ധമാക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. നവ വിദ്യാഭ്യാസ നയരൂപകരണവുമായി ബന്ധപ്പെട്ട കെ.സ്തൂരിരംഗൻ അധ്യക്ഷനായ കമ്മിറ്റിക്ക് മുമ്പാകെയാണ് ഇവർ ശിപാർശകൾ സമർപ്പിച്ചിരിക്കുന്നത്.
നിലവിലെ പാഠ്യപദ്ധതിയനുസരിച്ച് എട്ടാം ക്ലാസ് വരെ ത്രിഭാഷ സംവിധാനമാണ് നിലവിലുള്ളത്. ഹിന്ദിയും ഇംഗ്ലീഷിനും പുറമേ മറ്റൊരു ഭാഷ കൂടി പഠിക്കാൻ അവസരം നൽകുന്നതാണ് ത്രീഭാഷ സംവിധാനം. ഒമ്പതാം ക്ലാസ് മുതൽ ഇംഗ്ലീഷ് നിർബന്ധിത വിഷയമാണ്. ഇതിനൊപ്പം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിച്ചാൽ മതിയാകും. ഇൗ രീതി മാറ്റി പന്ത്രണ്ടാം ക്ലാസ് വരെ സംസ്കൃതം നിർബന്ധമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
നല്ല സാമൂഹിക ജീവിതത്തിന് ക്ലാസിക്കൽ ഭാഷകളിലെ അറിവ് വിദ്യാർഥികളെ സഹായിക്കും. സംസ്കൃത പോലുള്ള ക്ലാസിക് ഭാഷകൾ പഠിപ്പിക്കുന്നത് ഇതിന് സഹായകമാവുമെന്നും സംഘടന വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.