അലാവുദ്ദീെൻറ അത്ഭുതവിളക്ക് സ്വന്തമാക്കി ഡോക്ടർ; ജിന്ന് വരാതായതോടെ പൊലീസിൽ പരാതി, പണം തട്ടിയ രണ്ടുപേർ പിടിയിൽ
text_fieldsമീററ്റ്: അലാവുദ്ദീെൻറ അത്ഭുത വിളക്കാണെന്ന് ഡോക്ടറെ പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
ഡോക്ടർ ലാ ഖാനാണ് തട്ടിപ്പിന് ഇരയായത്. തെൻറ അടുത്ത് ഒരു സ്ത്രീ ചികിത്സ തേടിയെത്തിയിരുന്നു. പിന്നീട് സ്ത്രീയെ വീട്ടിലെത്തി ഒരു മാസത്തോളം ചികിത്സിച്ചു. ആ സ്ത്രീ അവരുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന ഒരു ബാബയെക്കുറിച്ച് തന്നോട് പറയുകയും അദ്ദേഹത്തിെൻറ മാന്ത്രിക വിദ്യകളെക്കുറിച്ച് വിശ്വസിപ്പിക്കുകയുമായിരുന്നു. ബാബയെ കാണാൻ അവർ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് ബാബയെ കാണാൻ ചെന്നു. മാന്ത്രികനാണെന്ന് തന്നെ വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു അവിടെ നടന്നതെല്ലാം -ഡോക്ടർ പൊലീസിനോട് പറഞ്ഞു.
അവർ തനിക്ക് ഒന്നരകോടി വില വരുന്ന വിളക്ക് നൽകാെമന്ന് ഉറപ്പ് നൽകുകയായിരുന്നു. അത്രയും പണം ഇല്ലാത്തതിനാൽ 31 ലക്ഷം നൽകി വിളക്ക് വാങ്ങി. അലാവുദ്ദീെൻറ വിളക്ക് ആണെന്നും വിളക്ക് കൈവശം വെച്ചാൽ ജിന്ന് പ്രത്യക്ഷപ്പെടുമെന്നും സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൈവരുമെന്നും അവർ വിശ്വസിപ്പിച്ചു.
ഒരിക്കൽ ബാബയെ കാണാൻ ചെന്നപ്പോൾ അലാവുദ്ദീനായി വേഷം ധരിച്ചൊരാൾ തെൻറ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോൾ അലാവുദ്ദീനായി എത്തിയത് ആരാണെന്ന് മനസിലായില്ല. പണം തട്ടിയ മുങ്ങിയ ഒരാൾ വേഷം െകട്ടിയതാണെന്ന് പിന്നീട് മനസിലായി -ഡോക്ടർ പറഞ്ഞു.
തട്ടിപ്പ് മനസിലാക്കിയ ഡോക്ടർ പൊലീസിൽ പരാതി നൽകുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇക്രാമുദ്ദീൻ, അനീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഡോക്ടർക്ക് കൈമാറിയ സ്വർണ നിറത്തിലുള്ള വിളക്കും പിടിച്ചെടുത്തു. പ്രതികളായ രണ്ടുപേരും മന്ത്രവാദത്തിെൻറ പേരിൽ നിരവധി വീടുകളിലെത്തി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഡോക്ടർ ചികിത്സിച്ചിരുന്ന സ്ത്രീയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് ശേഷം അവർ ഒളിവിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.