Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജനങ്ങളുടെ തീരുമാനം...

'ജനങ്ങളുടെ തീരുമാനം മാനിക്കുന്നു'; മധ്യപ്രദേശിലെ തോൽവി അംഗീകരിച്ച്​ കമൽനാഥ്​

text_fields
bookmark_border
ജനങ്ങളുടെ തീരുമാനം മാനിക്കുന്നു; മധ്യപ്രദേശിലെ തോൽവി അംഗീകരിച്ച്​ കമൽനാഥ്​
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 20ലധികം സീറ്റിൽ പിന്നിൽ നിൽക്കവേ തോൽവി സമ്മതിച്ച്​ മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ​കമൽനാഥ്​. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്​താവിച്ച കമൽനാഥ്​ വോട്ടർമാർക്ക്​ നന്ദി അറിയിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാർച്ചിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോ​െടയാണ്​ കമൽനാഥ്​ സർക്കാർ താഴെ വീണത്​. ഭൂരിപക്ഷം തികക്കാൻ 28 സീറ്റിലും ജയം അനിവാര്യമായിരുന്നു ​കോൺഗ്രസിന്​.

ഏറ്റവും അവസാനം പുറത്ത്​ വന്ന കണക്കുകൾ പ്രകാരം 28ൽ 20 സീറ്റിലും ബി.ജെ.പിയാണ്​ മുന്നേറുന്നത്​. ഏഴ്​ സീറ്റിൽ മാത്രമാണ്​ കോൺഗ്രസിന്​ വിജയപ്രതീക്ഷ. മൊറേന മണ്ഡലത്തിൽ ബഹുജൻ സമാജ്​ പാർട്ടിയാണ്​ (ബി.ജെ.പി) ലീഡ്​ ചെയ്യുന്നത്​.

ശിവരാജ്​ സിങ്​ ചൗഹാൻ മന്ത്രിസഭയിലെ മൂന്ന്​ മന്ത്രിമാർ നിലവിൽ പിന്നിലാണ്​. ഐദൽ സിങ്​ കൻസാന (സുമോലി), ഗിരിരാജ്​ ദൻദോതിയ (ദിമാനി), ഒ.പി.എസ്​ ഭദോരിയ (മെഹ്​ഗോൻ) എന്നിവരാണ്​ കോൺഗ്രസിന്​ പിന്നിൽ നിൽക്കുന്നത്​. നവംബർ മുന്നിന്​ നടന്ന വോ​ട്ടെടുപ്പിൽ 12 മന്ത്രിമാരാണ്​ ജനവിധി തേടിയിരുന്നത്​. 70.27 ശതമാനമായിരുന്നു പോളിങ്​.

229 അംഗ നിയമസഭയിൽ ബി.ജെ.പിക്ക്​ ഇപ്പോൾ 107 എം.എൽ.എമാരുടെ പിന്തുണയുണ്ട്​. 28 സീറ്റുകളിൽ എട്ടിടത്ത്​ വിജയിക്കാനായാൽ ശിവരാജ്​ സിങ്​ ചൗഹാൻ സർക്കാറിന്​ അധികാരത്തിൽ തുടരാനാകും. കോൺഗ്രസിന്​ 87 എം.എൽ.എമാരാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskamal nathMP bypolls 2020BJP
News Summary - concedes defeat in Madhya Pradesh bypoll says Congress leader Kamal Nath
Next Story