പിഞ്ചുകുഞ്ഞിന് പീഡനം: എയിംസിലെ ഡോക്ടർമാർ സന്ദർശിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വടക്കുകിഴക്കേ ഡൽഹിയിൽ ബലാത്സംഗത്തിനിരയായ എട്ടുമാസം പ്രായമുള്ള കുഞ്ഞിെന സന്ദർശിച്ച് ആരോഗ്യനില വിലയിരുത്താൻ ആൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ (എ.െഎ.െഎ.എം.എസ്) രണ്ട് ഡോക്ടർമാരെ അയക്കണമെന്ന് സുപ്രീംകോടതി നിർദേശം. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച അപേക്ഷയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവികർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ആരോഗ്യനില തൃപ്തികരമല്ലെങ്കിൽ ആംബുലൻസ് എത്തിച്ച് കുഞ്ഞിനെ എയിംസിേലക്ക് മാറ്റണം.
ഇക്കാര്യങ്ങൾ സംബന്ധിച്ച് കുഞ്ഞിനെ സന്ദർശിക്കുന്ന ഡോക്ടർമാർ വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കണം. കുഞ്ഞിെൻറ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ടെന്നും കോടതി അറിയിച്ചു. ഡോക്ടർമാർക്കൊപ്പം ആളെ അയക്കാൻ ഡൽഹി ലീഗൽ സർവിസ് അതോറിറ്റിക്കും നിർദേശം നൽകി.
പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിെൻറ നില അതീവ ഗുരുതരമാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
നേതാജി സുഭാഷ് േപ്ലസിൽ ഞായറാഴ്ചയായിരുന്നു കുഞ്ഞിനെ ബന്ധുവായ 28കാരൻ ബലാത്സംഗം ചെയ്തത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.