പശുവിെൻറ പേരിലെ കൊലപാതകങ്ങൾ: ഖേദപ്രകടനം വൈകിപ്പോയെന്ന് ശത്രുഘ്നൻ സിൻഹ
text_fieldsന്യൂഡൽഹി: പശുവിെൻറ പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെ വിമർശിച്ച് നടനും ബി.ജെ.പി സഹയാത്രികനുമായ ശത്രുഘ്നൻ സിൻഹ. പശുവിെൻറ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ വൈകിപ്പോയെന്നും ശക്തമായ നടപടിയാണ് ഇതിൽ ആവശ്യമെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി സിൻഹ പറഞ്ഞു.
പശുവിെൻറ പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളിൽ പൊലീസിെൻറ നടപടി ഉണ്ടാകാത്തതിൽ ശക്തമായി അപലപിക്കുന്നു. ഇത്തരം കൊലപാതകങ്ങൾ രാജ്യം മുഴുവൻ പടർന്ന് പിടിക്കുകയാണ്. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ നമ്മൾ എന്ത് ഭക്ഷിക്കണമെന്നതും ഏത് വസ്ത്രം ധരിക്കണമെന്നതും ആൾക്കൂട്ടം തീരുമാനിക്കുന്ന സാഹചര്യമുണ്ടാകുമെന്നും സിൻഹ വ്യക്തമാക്കി.
നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. അതിന് ശേഷമാണ് ഹിന്ദുക്കളും മുസ്ലിംകളുമാവുന്നത്. ഇൗദിന് തലേന്നാൾ കൊല്ലപ്പെട്ട ജൂനൈദ് ഇന്ത്യക്കാരാനാണ്. എത്ര ഭീകരമായ കുറ്റകൃത്യമാണ് അന്ന് നടന്നത്. നമ്മൾ എന്ത് കഴിക്കണമെന്നതും എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നതും ആരാണെന്നും സിൻഹ ചോദിച്ചു.
ചൈന കൂടുതൽ ശക്തമാവുന്നു. പാകിസ്താൻ കൂടുതൽ ഇന്ത്യൻ സൈനികരെ കൊല്ലുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ച് വരികയാണ്. ഇൗ സാഹചര്യത്തിലും ഭക്ഷണ ശീലങ്ങളെ കുറിച്ചാണ് നാം ചിന്തിക്കുന്നത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ച കേന്ദ്രമന്ത്രിയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു.
പശുക്കളെ ആദ്യം സംരക്ഷിക്കേണ്ടത് വിശപ്പിൽ നിന്നും മറ്റ് പ്രശ്നങ്ങളിൽ നിന്നുമാണെന്നും സിൻഹ അഭിപ്രായപ്പെട്ടു. നിയമങ്ങൾ ശക്തമാക്കേണ്ട സമയമാണിത്. അല്ലെങ്കിൽ നമ്മുടെ ജനാധാപത്യം ആൾക്കൂട്ട ആധിപത്യമായി മാറുമെന്നും സിൻഹ ചൂട്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.