അണ്ണാ ഡി.എം.കെ ലയന ചർച്ചകളിൽ വീണ്ടും കരിനിഴൽ
text_fieldsചെന്നൈ: ഇടക്ക് മഞ്ഞുരുകിയ അണ്ണാഡി.എം.കെ പുനരൈക്യ നീക്കങ്ങളിൽ വീണ്ടും കരിനിഴൽ. ഉപാധികൾ അംഗീകരിക്കാതെ ചർച്ചകളില്ലെന്ന വിമത വിഭാഗത്തിെൻറയും ചർച്ചകൾക്ക് മുമ്പ് ഉപാധികൾ വെക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന ഒൗദ്യോഗിക വിഭാഗത്തിെൻറയും നിലപാടുകളെത്തുടർന്ന് തിങ്കളാഴ്ച്ച തുടങ്ങേണ്ടിയിരുന്ന ഒൗദ്യോഗിക തല ചർച്ചകൾ മുടങ്ങി. ചെന്നൈ റോയപ്പേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന ഒൗദ്യോഗിക പക്ഷം മൊബൈൽ എസ്.എം.എസ് സന്ദേശത്തിലൂടെയാണ് വിമത വിഭാഗത്തെ ചർച്ചകൾക്ക് ക്ഷണിച്ചത്. ഇൗ സമയം വിമതവിഭാഗം പനീർസെൽവത്തിെൻറ ചെന്നൈ ഗ്രീൻസ്റോഡിലെ വസതിയിൽ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇരു വിഭാഗവും തങ്ങളുടെ കേന്ദ്രങ്ങളിൽേ യാഗംേ ചർന്നതിനു ശേഷം പത്രസമ്മേളനങ്ങൾ നടത്തി പരസ്പരം ചെളിവാരി എറിഞ്ഞു.
മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം നേതൃത്വം നൽകുന്ന അണ്ണാഡി.എംകെ പുരട്ച്ചിതൈലവി അമ്മാ പക്ഷം കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുേമ്പാൾ തങ്ങൾ ഏതുസമയവും ചർച്ചകൾക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കി അണ്ണാഡി.എം.കെ അമ്മാ പക്ഷം പാർട്ടി ലയനത്തിനുള്ള വാതിൽ തുറന്നിട്ടു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് സംസ്ഥാന സർക്കാർ സി.ബി.െഎ അന്വേഷണം ശുപാർശ ചെയ്യുക, ജനറൽസെക്രട്ടറി ശശികല , ഡെപ്യൂട്ടി ജനറൽസെക്രട്ടറി ടി.ടി.വി ദിനകരൻ ഉൾപ്പെട്ട ഇരുപത്പേരടങ്ങുന്ന മന്നാർഗുഡി കുടുംബത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നീ രണ്ട് ഉപാധികൾ ഒൗദ്യോഗിക വിഭാഗം രേഖാമൂലം നടപ്പാക്കാതെ ചർച്ചകളില്ലെന്ന് മുൻമന്ത്രികൂടിയായ വിമത വിഭാഗം നേതാവ് െക.പി മുനിസാമി പറഞ്ഞു. ഒ.പി.എസിന് മുഖ്യമന്ത്രി , ജനറൽസെക്രട്ടറി സ്ഥാനങ്ങൾ തുടങ്ങി മറ്റൊരാവശ്യവും മുന്നോട്ട് വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പിന് മുന്നിട്ടിറങ്ങിയ ചില മന്ത്രിമാർ തങ്ങളെ അധികാര കൊതിയൻമാരായി ചിത്രീകരിക്കുന്നതിലും വിമത വിഭാഗത്തിന് എതിർപ്പുണ്ട്. ഇതിന് മറുപടി പറഞ്ഞ ഒൗദ്യോഗിക പക്ഷത്തെ ആർ. വൈത്യലിഗം എം.പി ജയലളിതയുടെ മരണത്തെ കുറിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനിച്ചാൽ സർക്കാർ അംഗീകരിക്കുമെന്നും വ്യക്തമാക്കി. ശശികലെയ ജനറൽസെക്രട്ടറിായി നിയമിച്ച തർക്കം െതരഞ്ഞെടുപ്പ് കമ്മീഷെൻറ മുന്നിലാണ്. വിമത വിഭാഗം നിമിഷം തോറും ഉപാധികൾ മാറ്റി പറയുകയാണ്. അവർ ഉപാധികളില്ലാതെ ചർച്ചക്കെത്തണമെന്നും വൈത്യലിംഗം ആവശ്യപ്പെട്ടു. ഇരുവിഭാഗവും അനൗദ്യോഗിക ചർച്ചകളിൽ ധാരണയായതിനു ശേഷം ഏഴംഗ കമ്മിറ്റികൾ വീതം രൂപീകരിച്ചു ഒൗദ്യോഗിക കൂടിക്കാഴ്ച്ചകളിലേക്ക് നീങ്ങാനിരിക്കെയാ്ണ് കാര്യങ്ങൾ മാറിമറിയുന്നത്.
മുഖ്യമന്ത്രി, ജനറൽസെക്രട്ടറി സ്ഥാനങ്ങൾ ഒ.പി.എസിന് നൽകാമെന്ന് ഇരുവിഭാഗവും അനൗദ്യോഗികമായി ധാരണയിൽ എത്തിയിരുന്നു. ലയിച്ചാൽ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയന്ന ഒൗദ്യോഗിക വിഭാഗത്തിലെ ചില മന്ത്രിമാരാണ് അട്ടിമറി നീക്കത്തിന് പിന്നിൽ. മുഖ്യമന്ത്രി പദവിയിൽ എടപ്പാടി കെ.പളനിസാമി തുടരണമെന്ന് ഒൗദ്യോഗിക പക്ഷത്തിൽപെട്ട ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈയും ഒരു വിഭാഗം എം.എൽ.എമാരും കടുത്തിനിലപാടിലാണ്. ഇതിനിടെ പളനിസാമി മുഖ്യമന്ത്രിയായി തുടരണമെന്നും പനീർസെൽവത്തിന് താൻ വഹിക്കുന്ന ധനമന്ത്രി സ്ാഥനം നൽകാമെന്നും ഒത്തുതീർപ്പുകൾക്ക് മുന്നിട്ടിറങ്ങിയ ഡി. ജയകുമാറിെൻറ പ്രസ്താവനയും ശശികലയും ദിനകരനും ഇേപ്പാഴും പാർട്ടി നേതാക്കളാണെന്നും പ്രവർത്തകരും ജനങ്ങളും അവരെ പിന്തുണക്കണമെന്നും പാർട്ടി മുഖപത്രമായ നമതു എം.ജി.ആറിൽ വന്ന ലേഖനവും വിമത വിഭാഗത്തെ മാറിചിന്തിപ്പിച്ചിടുണ്ട്. ശശികലയും ദിനകരനും രേഖാമൂലം പാർട്ടി നേതാക്കളാണ്. മാറിനിൽക്കാൻ സന്നദ്ധ പ്രകടിപ്പിച്ച ദിനകരൻ രാജിവെച്ചിട്ടില്ല. ഉപാധികൾ രേഖാമൂലം നടപ്പാക്കാതെ വാഗ്ദാനം നൽകി ലയിപ്പിച്ച ശേഷം അധികാര കൊതിയൻമാരാക്കി ചിത്രികരീച്ച് ജനസ്വാധീനം നഷ്ടപ്പെടുത്താനുള്ള ഒൗദ്യോഗിക വിഭാഗത്തിൻറെ തന്ത്രമായി സംശയിക്കുെണ്ടെന്ന് പനീർസെൽവം പക്ഷത്തെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ദിനകരെനയും കുടുംബത്തെയും മാറ്റിനിർത്തിയെന്ന ആവർത്തിക്കുന്ന മന്ത്രിമാർ ശശികലയുടെ പേര് എടുത്തുപറയാത്തതും വിമത പക്ഷത്ത് സംശയങ്ങൾ ജനിപ്പിച്ചു. ഇതിനിടെ കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷാ പനീർസെൽവത്തിന് ഇന്നലെ മുതൽ നടപ്പാക്കി.12 പേരടങ്ങുന്ന സായുധ സി.ആർ.പി.എഫ് സൈനികരാണ് സുരക്ഷ ഒരുക്കുന്നത്. ഭരണകക്ഷിയിലെ നീക്കങ്ങൾ കേന്ദ്രസർക്കാർ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി റിേപ്പാർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.